Latest NewsKeralaNews

കോവിഡ് ചികിത്സാനിരക്ക് നിശ്ചയിച്ചത് സ്വകാര്യ ആശുപത്രികളുമായി ചർച്ച ചെയ്ത്; അധികം ഈടാക്കിയാൽ പത്തിരട്ടി പിഴ;മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിൽ ചിലത് അമിത ഫീസീടാക്കുന്നെന്ന പരാതിയെ തുടർന്നും ഹൈക്കോടതി ഇടപെടലിനെ തുടർന്നും സ്വകാര്യ ആശുപത്രികളുമായി ചർച്ച ചെയ്താണ് കോവിഡ് ചികിത്സാ നിരക്ക് നിശ്ചയിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ് നിയമപ്രകാരം എല്ലാ ആശുപത്രികളും നിരക്കുകൾ ആശുപത്രിക്കകത്തും വെബ്‌സൈറ്റിലും പ്രദർശിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

Read Also: കോവിഡിന്റെ രണ്ടാം തരംഗം തീവ്രം; ശക്തമായ മുൻകരുതലുകളും മാനദണ്ഡങ്ങളും നടപ്പിലാക്കണമെന്ന് മുഖ്യമന്ത്രി

ബന്ധപ്പെട്ട ജില്ലാ മെഡിക്കൽ ഓഫീസറായിരിക്കും ഇത് സംബന്ധിച്ച പരാതി സ്വീകരിച്ച് നടപടിയെടുക്കുക. ഏതെങ്കിലും ആശുപത്രി നിശ്ചയിച്ച നിരക്കിൽ കൂടുതൽ ഈടാക്കിയാൽ അവരിൽ നിന്നും ഡിഎംഒ പത്തിരട്ടി പിഴ ഈടാക്കും. ഇതിന് പുറമെ ജില്ലാ കളക്ടർമാർ തുടർ നടപടിയെടുക്കും. കൊവിഡ് ചികിത്സയ്ക്ക് എത്തുന്ന രോഗികളെ എല്ലാ സ്വകാര്യ ആശുപത്രികളും ഉടൻ പ്രവേശിപ്പിക്കണം. അഡ്വാൻസായി പ്രവേശന സമയത്ത് തുക ഈടാക്കരുത്. എല്ലാ ഉത്തരവും സർക്കുലറും മാർഗനിർദ്ദേശങ്ങളും കർശനമായി പാലിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.

കാസ്പ് പദ്ധതി അംഗങ്ങൾക്കും സർക്കാർ റഫർ ചെയ്യുന്ന രോഗികൾക്കും സൗജന്യമായാണ് എംപാനൽ ചെയ്ത ആശുപത്രികളിൽ ചികിത്സ നൽകുന്നത്. ഇതിന്റെ നിരക്ക് നേരത്തെ നിശ്ചയിച്ചതാണ്. സ്വകാര്യ ആശുപത്രികളിൽ നേരിട്ടെത്തുന്ന മറ്റുള്ളവർക്കാണ് നിരക്ക് നിശ്ചയിച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: മലപ്പുറത്ത് പോലീസ് അടച്ച കണ്ടെയ്ന്‍മെന്റ് സോണ്‍ ഗതാഗതത്തിനായി തുറന്നുകൊടുത്തു; മെമ്പര്‍ക്കെതിരെ കേസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button