കൊച്ചി: കേരളം വില കൊടുത്തു വാങ്ങുന്ന കോവിഡ് വാക്സിന്റെ ആദ്യ ബാച്ച് എത്തി. മൂന്നര ലക്ഷം ഡോസുകളാണ് ഉച്ചയോടെ കൊച്ചിയില്‍ എത്തിയത്. സെറം ഇന്‍സ്റ്റിറ്റിയൂട്ടിന്റെ കൊവിഷീല്‍ഡ് വാക്സിനാണ് ആദ്യ ബാച്ചിന്റെ ഭാഗമായി എത്തിയത്.
പൂനെയില്‍ നിന്ന് ഇന്‍ഡിഗോ വിമാനത്തിലാണ് വാക്സിന് കൊച്ചിയിലെത്തിച്ചത്. വിമാനത്താവളത്തില്‍ നിന്ന് മഞ്ഞുമ്മലിലെ കേരള മെഡിക്കല്‍ കോര്പ്പറേഷന് വെയര്‍ഹൗസിലെത്തിക്കുന്ന വാക്സിന് ഇവിടെ നിന്ന് റീജിയണല്‍ കേന്ദ്രങ്ങളിലേക്ക് വിതരണം ചെയ്യും. കോവിഡ് മുന്നണിപ്പോരാളികള്‍ക്ക് വാക്സിന് വിതരണത്തില്‍ മുന്‍ഗണന നല്‍കുമെന്ന് ചീഫ് സെക്രട്ടറി അറിയിച്ചിരുന്നു.
ഒരു കോടി ഡോസ് വാക്സിനാണ് കമ്പനികളില്‍ നിന്ന് വില കൊടുത്ത് വാങ്ങാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. 75 ലക്ഷം ലക്ഷം കൊവിഷീല്‍ഡും 25 ലക്ഷം കൊവാക്സിന് ഡോസുമാണ് കേരളം വിലകൊടുത്ത് വാങ്ങുന്നത്. കേന്ദ്രം സൗജന്യമായി നല്കുന്ന വാക്സിന് പുറമെയാണിത്. കൂടുതല്‍ ഡോസുകള്‍ ലഭിച്ചതോടെ 45 വയസിന് മുകളിലുള്ളവരുടെ വാക്സിനേഷന് വേഗത്തില്‍ പൂര്‍ത്തിയാക്കാനും 18 വയസിന് മുകളിലുള്ളവരുടെ വാക്സിനേഷന് ആരംഭിക്കാനും സാധിക്കുമെന്നാണ് വിലയിരുത്തല്‍.
Post Your Comments