തിരുവനന്തപുരം: കോവിഡിനെ അതിജീവിക്കാന്‍ ലോക്ഡൗണ്‍ നിയന്ത്രണം ഏറ്റെടുത്ത പൊലീസിനെയും കീഴ്പ്പെടുത്തി മഹാമാരി. അമിത ജോലിഭാരവും സുരക്ഷാ ഉപകരണങ്ങളുടെ അപര്യാപ്തതയും കൃത്യമായ മാര്‍ ഗനിര്‍ദേശങ്ങളും ഇല്ലാതായതോടെ 1200 ഓളം പൊലീസുകാരാണ് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. എഴുനൂറോളം പേര് ക്വാറന്റീനിലുമായതോടെ പല സ്റ്റേഷനുകളിലും ആളില്ലാത്ത അവസ്ഥയിലാണ്. 2000 ത്തോളം പൊലീസുകാര്‍ക്ക് ജോലിക്ക് ഹാജരാകാനാകുന്നില്ല.
കോവിഡിന്റെ ആദ്യഘട്ടത്തില്‍ പൊലീസുകാര്‍ക്ക് ഫേസ്ഷീല്‍ഡും മാസ്ക്കും കൈയുറകളും ഏര്‍പ്പാടാക്കിയിരുന്നെങ്കില്‍ രണ്ടാംവരവില്‍ മതിയായ സുരക്ഷാ ഉപകരണങ്ങളൊന്നും ഇല്ലാതെയാണ് ഇവരെ റോഡിലേക്ക് ഇറക്കിയിരിക്കുന്നത്. ഡബ്ള്‍ മാസ്കിങ്ങിെന്റ പ്രാധാന്യത്തെക്കുറിച്ച് ആവര്‍ത്തിക്കുമ്ബോഴും പൊലീസുകാരില്‍ നല്ലൊരു ശതമാനവും ഉപയോഗിക്കുന്നത് ഏക മാസ്ക്. മുന്‍കാലങ്ങളില്‍ സ്റ്റേഷനുകളില്‍ കോവിഡ് മുന്കരുതലിെന്റ ഭാഗമായി ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ഡ്യൂട്ടി ക്രമീകരിച്ചിരുന്നെങ്കില്‍ രണ്ടാംഘട്ടത്തില്‍ യാതൊരു നടപടിയും മുകള്തട്ടിലുണ്ടായില്ല.
രോഗബാധിതരുടെ എണ്ണം ആയിരം കടന്നതോടെ കഴിഞ്ഞദിവസമാണ് ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ഡ്യൂട്ടി ക്രമീകരിക്കണമെന്ന നിര്‍ദേശം പൊലീസ് ആസ്ഥാനത്തുനിന്ന് ജില്ല പൊലീസ് മേധാവികള്‍ക്ക് ലഭിച്ചത്. പൊലീസ് അസോസിയേഷന് നേതാക്കളുടെ ഇടപെടലിനെ തുടര്‍ന്ന് രാവിലെ ആറ് മുതല്‍ ഒരു മണിവരെയും ഒരു മണിമുതല്‍ രാത്രി എട്ട് വരെയും എട്ട് മുതല്‍ രാവിലെ എട്ട് വരെയുമാണ് വ്യാഴാഴ്ച മുതലുള്ള ഡ്യൂട്ടി ക്രമം. രോഗബാധിതരുമായി നേരിട്ട് ഇടപഴകിയവര്‍ക്ക് പോലും പല സ്റ്റേഷനുകളിലും ക്വാറന്റീന് അനുവദിക്കാത്തതും സേനക്കുള്ളില്‍ രോഗവ്യാപനത്തിന് ഇടയാക്കിട്ടുണ്ട്. രോഗിയുമായി പ്രാഥമിക സമ്ബര്ക്കത്തിലുള്ളവരെപ്പോലും ലോക്ഡൗണ്‍ ഡ്യൂട്ടിക്ക് നിയോഗിക്കുന്നതോടെ ഇവരില്‍ നിന്ന് പൊതുജനങ്ങള്‍ക്ക് രോഗബാധയുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് സ്പെഷല്‍ ബ്രാഞ്ച് ചൂണ്ടിക്കാട്ടിയിട്ടും മേലധികാരികള്‍ക്ക് കുലുക്കമില്ല.
Post Your Comments