കോട്ടയം: കോട്ടയം ജില്ലയില്‍ 2324 പേര്‍ക്കു കൂടി കൊറോണ വൈറസ് രോഗം റിപ്പോർട്ട് ചെയ്തു. 2311 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് കൊറോണ വൈറസ് രോഗം ബാധിച്ചിരിക്കുന്നത്. ഇതിൽ മൂന്ന് ആരോഗ്യ പ്രവർത്തകരും ഉൾപ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ 13 പേര്‍ രോഗബാധിതരായിരിക്കുന്നു. ജില്ലയിൽ പുതിയതായി 8094 പരിശോധനാഫലങ്ങളാണ് ലഭിച്ചിരിക്കുന്നത്.
ജില്ലയിൽ ടെസ്റ്റ് പോസിറ്റിവിറ്റി 28.7 ശതമാനമാണ്. കൊറോണ വൈറസ് രോഗം ബാധിച്ചവരില്‍ 1049 പുരുഷന്‍മാരും 1010 സ്ത്രീകളും 265 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 399 പേര്‍ക്ക് കൊറോണ വൈറസ് രോഗം റിപ്പോർട്ട് ചെയ്തു. ജില്ലയിൽ ഇന്ന് 1447 പേര്‍ രോഗമുക്തരായി. 16922 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 143854 പേര്‍ കൊറോണ വൈറസ് രോഗ ബാധിതരായി. 126282 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 58113 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.
Post Your Comments