തിരുവനന്തപുരം: പുതുമുഖങ്ങൾക്ക് പ്രാധാന്യം നൽകി രണ്ടാം പിണറായി സർക്കാർ. പുതിയ മന്ത്രിമാർക്കൊപ്പം സ്റ്റാഫ് അംഗങ്ങളും പുതുമുഖങ്ങളായിരിക്കും. സിപിഎം സംസ്ഥാന കമ്മിറ്റി അംഗങ്ങളോ ജില്ലാ കമ്മിറ്റി അംഗങ്ങളോ ആയിരിക്കും മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാരായി എത്തുക. മുഖ്യമന്ത്രിയുടെ ഓഫീസിലും അഴിച്ചുപണിയുണ്ടാകും. അടിമുടി പുതുമക്കാണ് രണ്ടാം പിണറായി സർക്കാിൽ ശ്രമം. കെ കെ ഷൈലജ ഒഴികെയുള്ള നിലവിലെ മന്ത്രിമാരെ മുഴുവൻ മാറ്റാനുള്ള ചർച്ചകളാണ് സിപിഎമ്മിൽ പുരോഗമിക്കുന്നത്. നിലവിലെ മന്ത്രിമാരുടെ പേഴ്സനൽ സ്റ്റാഫ് അംഗങ്ങൾ ആരും പുതിയ മന്ത്രിമാരുടെ ഓഫീസിൽ വെക്കേണ്ടെന്നാണ് പാർട്ടിയുടെ അടുത്ത ധാരണ. സ്റ്റാഫ് അംഗങ്ങളിലും പുതിയ ആളുകൾ വരട്ടെ എന്നാണ് ചർച്ച.
Read Also: വാക്സിൻ പാഴാക്കാത്ത കേരളത്തിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പ്രധാനമന്ത്രിയുടെ അഭിനന്ദനം
എന്നാൽ പ്രൈവറ്റ് സെക്രട്ടറിമാരായി പാർട്ടി നിയമനം ഉണ്ടാകുമ്പോള്‍ ഒരു ഉദ്യോഗസ്ഥനെ സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറിമാരായി നിയമിക്കും. 27 സ്റ്റാഫ് അംഗങ്ങളെ മന്ത്രിമാർക്ക് നിയമിക്കും. ഇതിൽ മൂന്നോ നാലോ അംഗങ്ങളായിരിക്കും സർക്കാർ ഉദ്യോഗസ്ഥർ. മിടുക്കരായ ഉദ്യോഗസ്ഥരുടെ പട്ടിക കൈമാറാൻ സർവ്വീസ് സംഘടനകള്‍ക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഉയർന്ന വിദ്യാഭ്യാസമുള്ള പാർട്ടി അംഗങ്ങളായ ചെറുപ്പാക്കാർക്കാകും പേഴ്സണൽ സ്റ്റാഫിൽ സാധ്യത കൂടുതൽ. ഓരോ വകുപ്പിന്‍റെയും പ്രവർത്തനങ്ങളും നേട്ടങ്ങലുമെല്ലാം ജനങ്ങളെ അറിയിക്കാൻ മന്ത്രി ഓഫീസുകളിൽ മികച്ച പിആർഒ സംവിധാനവുമുണ്ടാകും. തീർത്തും പ്രൊഫഷണലായ ഓഫീസുകളായിരിക്കാനാണ് തീരുമാനം.
Post Your Comments