COVID 19Latest NewsKeralaNews

അട്ടപ്പാടിയിൽ പരിശോധന കർശനമാക്കി പോലീസ്

പാലക്കാട്: അട്ടപ്പാടി മേഖലയിൽ കൊറോണ വൈറസ് രോഗ പ്രതിരോധത്തിൻ്റെ ഭാഗമായിപുറത്ത് നിന്നെത്തുന്നവരെ പ്രദേശത്തേയ്ക്ക് പ്രവേശിക്കുന്നത് തടയാൻ പോലീസിന്റെ നേതൃത്വത്തിൽ പരിശോധന കർശനമാക്കിയതായി എ.എസ്.പി പദം സിംങ് അറിയിക്കുകയുണ്ടായി. മുക്കാലി, താവളം, ഗൂളിക്കടവ് ജംങ്ഷൻ, അഗളി എസ്.ബി.ഐ ജംഗഷൻ, കോട്ടത്തറ ജംഗഷൻ, ആനക്കട്ടി, ഷോളയൂർ എന്നിവിടങ്ങളിൽ വാഹന പരിശോധനയും നടത്തുകയാണ്. തമിഴ്നാട്ടിൽ നിന്നും ഊട് വഴികളിലൂടെ കടന്നുവരാവുന്ന അതിർത്തി പ്രദേശങ്ങളായ കൂടപെട്ടി , തൂവ, മട്ടത്ത്കാട് തുടങ്ങീയ സ്ഥലങ്ങളിലും പോലീസിനെ വിന്യസിപ്പിച്ചിട്ടുണ്ട്. കൂടാതെ അഗളിയിൽ മൂന്നും ഷോളയൂരിൽ രണ്ടും മൊബൈൽ പട്രോളിംങ് യൂണിറ്റുകൾ പരിശോധന നടത്തി വരുന്നതായും എ.എസ്.പി. അറിയിക്കുകയുണ്ടായി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button