കാബൂള്‍: അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിലെ വിദ്യാലയത്തിനു നേരെയുണ്ടായ കാര്‍ബോംബ് ആക്രമണത്തില്‍ മരണം 55 ആയി. കൊല്ലപ്പെട്ടവരിൽ ഏറെയും വിദ്യാര്‍ഥിനികളാണ്. 150ലേറെ പേര്‍ക്ക് പരിക്കേറ്റു. സയ്യിദുല്‍ ശുഹദ സ്കൂളില്‍നിന്ന് കുട്ടികള്‍ പുറത്തുവരുന്നതിനിടെയാണ് സ്ഫോടനമുണ്ടായത്. സ്കൂള്‍ പ്രവേശനകവാടത്തില്‍ നിര്‍ത്തിയിട്ട ബോംബ് നിറച്ച കാറാണ് അപകടം വരുത്തിയത്. സ്കൂളില്‍ മൂന്നു ഷിഫ്റ്റുകളിലായാണ് പഠനം. പെണ്‍കുട്ടികള്‍ പഠിക്കുന്ന സമയത്തായിരുന്നു ആക്രമണം.
Read Also: ഇസ്ലാമിക ഐക്യം വളര്‍ത്തിയെടുക്കുക; പാകിസ്ഥാൻ പ്രധാനമന്ത്രിയുടെ സൗദി സന്ദര്‍ശനം; ലക്ഷ്യം?
അഫ്ഗാനിസ്ഥാനില്‍നിന്ന് സൈനിക പിന്മാറ്റത്തിന് അടുത്തിടെ അമേരിക്ക തീരുമാനിച്ചിരുന്നു. പിന്മാറ്റം കഴിഞ്ഞ ദിവസം ആരംഭിക്കുകയും ചെയ്തു. ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. ആക്രമണത്തെ അപലപിച്ച താലിബാന്‍ വക്താവ് സബീഉല്ല മുജാഹിദ് തങ്ങള്‍ക്ക് പങ്കില്ലെന്നും പറഞ്ഞു. എന്നാല്‍, താലിബാനാണ് ആക്രമണത്തിനു പിന്നിലെന്ന് അഫ്ഗാന് പ്രസിഡന്‍റ് അശ്റഫ് ഗനി ആരോപിച്ചു. അഫ്ഗാനില്‍ രണ്ടു പതിറ്റാണ്ടായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാന്‍ കഴിഞ്ഞ വര്‍ഷമാണ് യു.എസും താലിബാനും കരാറിലെത്തിയത്.
Post Your Comments