Latest NewsKeralaNews

മാതൃദിനത്തില്‍ വൈറലായ വെറൈറ്റി ആശംസ, ‘അമ്മ സൂപ്പര്‍ വുമണ്‍ അല്ല’

 

തിരുവനന്തപുരം :  മാതൃദിനത്തില്‍ വനിതാ ശിശു വികസന വകുപ്പ് പങ്കുവെച്ച ആശംസയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. അമ്മ സൂപ്പര്‍ വുമണ്‍ അല്ലെന്നും ദേഷ്യവും സങ്കടവും ക്ഷീണവുമൊക്കെയുള്ള ഒരു സാധാരണ വ്യക്തിയാണെന്നും ഓര്‍മ്മിപ്പിച്ചുകൊണ്ടുള്ളതായിരുന്നു ഈ ആശംസ.

Read Also : സംസ്ഥാനത്ത് അതി തീവ്ര മിന്നലേറ്റ് യുവാവ് മരിച്ചു, ആറ് പേര്‍ക്ക് പൊള്ളലേറ്റു, രണ്ടു പേരുടെ നില ഗുരുതരം

വാട്സ്ആപ്പ്, ഫെയ്സ്ബുക്ക് സ്റ്റാറ്റസുകളില്‍ ഈ ഓര്‍മ്മപ്പെടുത്തല്‍ നിറഞ്ഞിരിക്കുകയാണ്. നിരവധിപേരാണ് വകുപ്പിന്റെ ഈ ആശംസ ഷെയര്‍ ചെയ്തിരിക്കുന്നത്.

കാലാകാലങ്ങളായി അമ്മയെ ക്ഷമയുടെ പര്യായയമെന്നും മറ്റുമുള്ള ഉപമകള്‍ നല്‍കി പ്രതീക്ഷയുടെ ഭാരമേല്‍പ്പിക്കുന്ന സമൂഹത്തിന്റെ പ്രവര്‍ത്തിക്ക് എതിരെയാണ് സര്‍ക്കാരിന്റെ സന്ദേശം.
‘പ്രതീക്ഷയുടെ ഭാരമേല്‍പ്പിക്കുന്നതിന് പകരം അമ്മമാരും സാധാരണ മനുഷ്യരാണെന്ന് ഓര്‍ക്കാം. അവരെ അവരായിത്തന്നെ അംഗീകരിക്കാം’ -വനിതാ ശിശു വികസന വകുപ്പ് ആശംസയില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button