KeralaLatest NewsNewsIndia

കോവിഡ്; മരുന്നുകൾ, ഓക്സിജൻ എന്നിവയുടെ നികുതികൾ പിൻവലിക്കണം, പ്രധാനമന്ത്രിക്ക് കത്തെഴുതി മമത

കേന്ദ്രത്തിന്‍റെ പരിധിയില്‍ വരുന്ന കസ്റ്റംസ് ഡ്യൂട്ടി, എസ്ജിഎസ്ടി, ഐജിഎസ്ടി, സിജിഎസ്ടി എന്നിവയില്‍ ഇളവ് വേണമെന്നാണ് മമതയുടെ ആവശ്യം.

കോവിഡ് ചികില്‍സയ്ക്കായി ഉപയോഗിക്കുന്ന മരുന്നുകള്‍, ഒക്സിജന്‍ എന്നിവയുടെ നികുതികൾ പിന്‍വലിക്കണമെന്ന് ആവശ്യവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. കോവിഡ് ബാധിതരുടെ ചികില്‍സയ്ക്ക് ആവശ്യമായ ഓക്സിജന്‍ കൃത്യമായി എത്തിക്കാനുള്ള നടപടികള്‍ വേണമെന്നുംപ്രധാനമന്ത്രി നരേന്ദ്രമോദിക്ക് എഴുതിയ കത്തിൽ മമതയുടെ ആവശ്യപ്പെട്ടു.

ഒക്സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍, സിലണ്ടറുകള്‍, ക്രയോജനിക്ക് സ്റ്റോറേജ് ടാങ്കറുകള്‍, ടാങ്കറുകള്‍, കൊവിഡ് ചികില്‍സയ്ക്ക് ആവശ്യമായ മരുന്നുകള്‍ എല്ലാം സംഭാവന ചെയ്യാന്‍ ചില വ്യക്തികളും സംഘടനകളും മുന്നോട്ടുവരുന്നുണ്ട്.

കോവിഡ് പ്രതിരോധങ്ങൾ ഒരുക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പരിമിതികൾ പരിഹരിക്കാന്‍ ഇത്തരം നീക്കങ്ങള്‍ സഹായകരമാണെന്നും അതിനാൽ ഇത്തരം സഹായങ്ങൾ ചെയ്യുന്നവർക്ക് നികുതിയിളവ് വേണമെന്നും മമത കത്തില്‍ പറയുന്നു.കേന്ദ്രത്തിന്‍റെ പരിധിയില്‍ വരുന്ന കസ്റ്റംസ് ഡ്യൂട്ടി, എസ്ജിഎസ്ടി, ഐജിഎസ്ടി, സിജിഎസ്ടി എന്നിവയില്‍ ഇളവ് വേണമെന്നാണ് മമതയുടെ ആവശ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button