COVID 19Latest NewsSaudi ArabiaNewsGulf

സൗദിയിൽ പുതുതായി 997 പേര്‍ക്ക് കോവിഡ്

റിയാദ്: സൗദിയില്‍ കൊറോണ വൈറസ് രോഗ മുക്തരാകുന്നവരുടെ എണ്ണത്തില്‍ ഇന്നും വര്‍ധന. എന്നാൽ അതേസമയം പുതുതായി രോഗം ബാധിക്കുന്നവരുടെ എണ്ണത്തില്‍ നേരിയ കുറവുമുണ്ട്. 997 പേര്‍ക്ക് പുതിയതായി കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചപ്പോള്‍ 1,026 പേര്‍ രോഗമുക്തരായി. രാജ്യത്ത് വിവിധ ഭാഗങ്ങളിലായി 14 പേര്‍ കൊവിഡ് ബാധിച്ചു മരിച്ചു.

രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത കേസുകളുടെ എണ്ണം 4,25,442 ആയി. ഇതില്‍ രോഗമുക്തരുടെ എണ്ണം 4,08,676 ആയി ഉയർന്നിരിക്കുന്നു. ആകെ മരണസംഖ്യ 7,059 ആയി. രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി 9,707 പേര്‍ ചികിത്സയില്‍ കഴിയുന്നു. ഇവരില്‍ 1,319 പേരുടെ നില അതീവ ഗുരുതരമാണ്. ചികിത്സയില്‍ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 96 ശതമാനവും മരണനിരക്ക് 1.7 ശതമാനവുമായി തുടരുന്നു. വിവിധ മേഖലകളില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 372, മക്ക 250, കിഴക്കന്‍ പ്രവിശ്യ 123, അസീര്‍ 54, മദീന 49, ജീസാന്‍ 41, അല്‍ ഖസീം 28, ഹായില്‍ 23, നജ്‌റാന്‍ 16, വടക്കന്‍ അതിര്‍ത്തി മേഖല 14, തബൂക്ക് 10, അല്‍ബാഹ 10, അല്‍ജൗഫ് 7.

shortlink

Related Articles

Post Your Comments

Related Articles


Back to top button