ലഖ്നൗ: കോവിഡ് വ്യാപനഘട്ടത്തിൽ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് ഇഫ്താർ വിരുന്നു സംഘടിപ്പിച്ചവർക്കെതിരെ കേസ്. സമാജ് വാദി പാര്‍ട്ടിയുടെ ബീജിനോര്‍ എംഎല്‍എ മനോജ് പരസ് അടക്കമുള്ളവര്‍ക്കെതിരെയാണ് യുപി പൊലീസ് കേസെടുത്തത്.
സറയ്മീര്‍ പ്രദേശത്ത് വ്യാഴാഴ്ചയാണ് ഇഫ്താര്‍ നടന്നത്. ഇതിന്റെ ചിത്രങ്ങളും വിഡിയോയും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയിച്ചവരടക്കം അമ്പതോളം പേർ ഇഫ്താറില്‍ പങ്കെടുത്തിരുന്നു.
read also : ‘മാധ്യമപ്രവർത്തകർ മുന്നണിപോരാളികളാണ്, വാക്സിൻ മുൻഗണന പട്ടികയിൽ ഉൾപ്പെടുത്തണം’; വി, മുരളീധരൻ
എംഎല്‍എ അടക്കം പങ്കെടുത്ത പരിപാടിയില്‍ ഉണ്ടായിരുന്ന 34 പേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
Post Your Comments