
കെയ്‌റോ: ഈജിപ്തില്‍ ഭാര്യയെയും ആറ് മക്കളെയും കൊലപ്പെടുത്തി ഭര്‍ത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഫയ്യം നഗരത്തിന്റെ തെക്കന്‍ ഗവര്‍ണറേറ്റില്‍ വെള്ളിയാഴ്ചയാണ് എട്ട് മാസം പ്രായമുള്ള ഇരട്ടക്കുട്ടികൾ ഉൾപ്പെടെ ഏഴുപേരുടെ മൃതദേഹങ്ങള്‍ വീടിനുള്ളില്‍ കണ്ടെത്തിയതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു.
കത്തി ഉപയോഗിച്ചാണ് ഇയാള്‍ കൊലപാതകങ്ങള്‍ നടത്തിയതെന്നാണ് റിപ്പോര്‍ട്ട് ലഭിക്കുന്നത്. കൊലയ്ക്ക് ശേഷം ഗ്രാമത്തില്‍ വാടകയ്ക്ക് നല്‍കിയ ബേക്കറിയിലെത്തിയ പ്രതി തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിക്കുകയുണ്ടായി. എന്നാല്‍ അതേസമയം ഇയാള്‍ രക്ഷപ്പെട്ടു. പ്രതിയെ പിന്നീട് പൊലീസിന് കൈമാറി. സംഭവസ്ഥലത്തെത്തിയ പൊലീസ് മൃതദേഹങ്ങള്‍ മോര്‍ച്ചറിയിലേക്ക് മാറ്റിയിരിക്കുന്നു. മയക്കുമരുന്നിന് അടിമപ്പെട്ടാണ് പ്രതി കൊലപാതകങ്ങള്‍ നടത്തിയതെന്ന് പ്രാഥമിക അന്വേഷണത്തില്‍ വെളിപ്പെട്ടതായി പ്രാദേശിക ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്തു.
Post Your Comments