Latest NewsNewsIndia

നാളെ മുതല്‍ മെട്രോ സര്‍വീസ് ഉണ്ടാകില്ല; ഡല്‍ഹിയില്‍ ലോക്ക് ഡൗണ്‍ മെയ് 17 വരെ നീട്ടി

കര്‍ണാടകയിലും തമിഴ്‌നാട്ടിലും നാളെ മുതല്‍ ലോക്ക് ഡൗണ്‍ പ്രാബല്യത്തില്‍ വരും

ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ ലോക്ക് ഡൗണ്‍ നീട്ടി. ലോക്ക് ഡൗണ്‍ മെയ് 17 വരെ നീട്ടിയതായി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അറിയിച്ചു. ഡല്‍ഹി മെട്രോ തിങ്കളാഴ്ച മുതല്‍ സര്‍വീസ് നിര്‍ത്തിവെയ്ക്കും.

Also Read: കൈവിടാതെ മോദി സർക്കാർ..; കേരളമടക്കം 25 സംസ്ഥാനങ്ങളിലെ പഞ്ചായത്തുകൾക്ക് കേന്ദ്രം 8923. 8 കോടി രൂപ അനുവദിച്ചു

ഡല്‍ഹിയില്‍ കഴിഞ്ഞ മൂന്ന് ദിവസങ്ങളായി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കില്‍ കുറവുണ്ടായെന്ന് മുഖ്യമന്ത്രി പറഞ്ഞു. ടിപിആര്‍ 35 ശതമാനത്തില്‍ നിന്നും 23 ശതമാനമായി കുറഞ്ഞെന്നും അദ്ദേഹം അറിയിച്ചു. ഡല്‍ഹിയ്ക്ക് പിന്നാലെ ഉത്തര്‍പ്രദേശും ലോക്ക് ഡൗണ്‍ നീട്ടിയതായി പ്രഖ്യാപിച്ചു. ഈ മാസം 17 വരെയാണ് ലോക്ക് ഡൗണ്‍ നീട്ടിയത്.

കേരളത്തില്‍ ലോക്ക് ഡൗണ്‍ രണ്ടാം ദിവസത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. കര്‍ണാടകയില്‍ നാളെ മുതല്‍ 24 വരെ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. തമിഴ്‌നാട്ടിലും നാളെ മുതല്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രാബല്യത്തില്‍ വരും. ഈ മാസം 24 വരെയാണ് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. പത്തോളം സംസ്ഥാനങ്ങളില്‍ രാത്രി കാല കര്‍ഫ്യൂവും, വാരാന്ത്യ കര്‍ഫ്യൂവും നിലനില്‍ക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button