KeralaLatest NewsNewsIndia

രാഹുൽ എത്തിയ മണ്ഡലങ്ങളിലെല്ലാം കോൺഗ്രസ് തകർന്നടിഞ്ഞു ; പാർട്ടി പ്രസിഡന്റ് ആക്കാനുള്ള നീക്കങ്ങൾക്ക് തിരിച്ചടി

ന്യൂഡൽഹി : നിയമസഭാ തെരഞ്ഞെടുപ്പുകളിലെ ദയനീയ തോല്‍വി രാഹുല്‍ഗാന്ധിയെ സംഘടനയുടെ പ്രസിഡന്‍റ് സ്ഥാനത്തേക്ക് അവരോധിക്കാനുള്ള സോണിയാഗാന്ധിയുടെ നീക്കങ്ങള്‍ക്ക് തിരിച്ചടിയാകുമെന്നുറപ്പായി. ഇക്കുറി രാഹുല്‍ഗാന്ധിക്കെതിരെ കോണ്‍ഗ്രസിനുള്ളില്‍ നിന്നു തന്നെ എതിര്‍പ്പുയര്‍ന്നേക്കുമെന്ന് കരുതുന്നു.

Read Also : കശ്മീരില്‍ ഭീകരതാവളം തകര്‍ത്തെറിഞ്ഞ് സുരക്ഷാ സേന 

2021 ജനുവരിയിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി യോഗം ചേരേണ്ടിയിരുന്നത്. ഈ യോഗം നിയമസഭാ തെരഞ്ഞെടുപ്പുകളുടെ ന്യായം പറഞ്ഞ് മനപൂര്‍വ്വമാണ് സോണിയാഗാന്ധി നീട്ടിവെപ്പിച്ചത്. സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് ഭരണം പിടിച്ചെടുത്താല്‍ അത് വഴി രാഹുല്‍ഗാന്ധിയെ ഏകപക്ഷീയമായി പ്രസിഡന്‍റ് പദവിയില്‍ അവരോധിക്കാനായിരുന്നു സോണിയയുടെ ഗൂഡനീക്കം.

എന്നാല്‍ ബംഗാളില്‍ 2016ല്‍ 44 സീറ്റുകളുണ്ടായിരുന്ന കോണ്‍ഗ്രസ് വട്ടപൂജ്യമായി. 1980 മുതല്‍ ഇടതും വലതും മാറി മാറി ഭരിക്കുന്ന പാരമ്പര്യമുണ്ടായിരുന്ന കേരളത്തിന്റെ പതിവ് തെറ്റിച്ച്‌ ഇടത് സര്‍ക്കാരിന് തുടര്‍ഭരണം നല്‍കിയതില്‍നിന്നും രാഹുല്‍ഗാന്ധിയ്ക്കും ഒഴിഞ്ഞുമാറാന്‍ കഴിയില്ല. കാരണം ഈ തെരഞ്ഞെടുപ്പ് കാലത്ത് രാഹുല്‍ഗാന്ധി ഏറ്റവുമധികം സമയം ചെലവിട്ടത് കേരളത്തിലായിരുന്നു. പുതുച്ചേരിയില്‍ 2016ല്‍ 11 സീറ്റുകള്‍ വിജയിച്ച്‌ ഭരണം പിടിച്ച സ്ഥാനത്ത് ഇക്കുറി രണ്ട് സീറ്റുകള്‍ കൊണ്ട് കോൺഗ്രസിന് തൃപ്തിപ്പെടേണ്ടിവന്നു. ഇവിടെ ബിജെപി- എ ഐഎന്‍ആര്‍സി സഖ്യം ഭരണം പിടിച്ചപ്പോള്‍ കോണ്‍ഗ്രസ് പ്രതിപക്ഷത്തായി.

അസമില്‍ ബിജെപി സര്‍ക്കാരിനെ മറച്ചിടാന്‍ വര്‍ഗ്ഗീയ കാര്‍ഡടക്കം എടുത്തുകളിക്കാന്‍ പച്ചക്കൊടി കാട്ടിയ രാഹുല്‍ഗാന്ധിയ്ക്ക് അവിടേയും ബിജെപിക്ക് തുടര്‍ഭരണം നല്‍കേണ്ടിവന്നു. അങ്ങിനെ ഒരു നിലയ്ക്കും രാഹുല്‍ഗാന്ധിയെ രക്ഷിച്ചെടുക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് സോണിയ. കോവിഡ് രണ്ടാം തരംഗമാണ് ഇപ്പോള്‍ രാഹുലിന്‍റെ രക്ഷയ്ക്കെത്തിയിരിക്കുന്നത്. പരമാവധി കേന്ദ്രസര്‍ക്കാരിനെയും മോദിയെയും കുറ്റക്കാരാക്കി തന്‍റെ സ്ഥാനം ഉറപ്പിക്കാനുള്ള ഗൂഢശ്രമത്തിലാണ് രാഹുല്‍ഗാന്ധി.

shortlink

Related Articles

Post Your Comments

Related Articles


Back to top button