ബെയ്ജിംഗ്: നിയന്ത്രണം വിട്ട ചൈനീസ് റോക്കറ്റ് ഭൂമിയിൽ പതിച്ചതായി റിപ്പോർട്ട്. ചൈന വിക്ഷേപിച്ച ലോങ് മാർച്ച് 5ബി എന്ന റോക്കറ്റാണ് ഭൂമിയിലേക്ക് പതിച്ചത്. ഇന്ത്യൻ മഹാസമുദ്രത്തിൽ മാലദ്വീപിന്റെ അടുത്താണ് റോക്കറ്റ് അവശിഷ്ടങ്ങൾ വീണതെന്നാണ് ഗവേഷകരുടെ അനുമാനം. ഇക്കാര്യം സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം ഉടൻ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ചൈന നിർമിക്കുന്ന ബഹിരാകാശ നിലയത്തിന്റെ ആദ്യഘട്ടവുമായാണ് ലോങ് മാർച്ച് 5ബി റോക്കറ്റ് വിക്ഷേപിച്ചത്. മണിക്കൂറിൽ 28,000 കിലോമീറ്റർ വേഗതയിൽ ഭൂമിയെ വലം വയ്ക്കുന്ന റോക്കറ്റ് അന്തരീക്ഷത്തിൽ പ്രവേശിക്കുന്നതോടെ കത്തിയമരുമെന്നും കാര്യമായ വലിപ്പമുള്ള അവശിഷ്ടങ്ങൾ ഉണ്ടാകില്ലെന്നും ചൈന നേരത്തെ വ്യക്തമാക്കിയിരുന്നു.
Post Your Comments