Latest NewsKeralaNews

കോഴിക്കോട് നിന്ന് മോഷ്ടിച്ച ബസുമായി യുവാവ് കുമരകത്ത് പിടിയില്‍

കഴിഞ്ഞ ദിവസം രാത്രി ഒന്‍പത് മണിയോട് കൂടിയാണ് ബസ് മോഷണം പോയത്

കോട്ടയം: കോഴിക്കോട് നിന്നും മോഷ്ടിച്ച ബസുമായി യുവാവ് പോലീസിന്റെ പിടിയില്‍. കൊയിലാണ്ടി ചെറുകൊല്ലിമിത്തല്‍ ബിനൂപാണ് (30) പിടിയിലായത്. കുറ്റിയാടിയില്‍ നിന്ന് മോഷണം പോയ ബസാണ് കുമരകത്ത് പോലീസിന്റെ പരിശോധനയില്‍ കണ്ടെത്തിയത്.

Also Read: സച്ചിദാനന്ദനും അരുന്ധതിയും കേരളത്തിന് അപമാനം; നരേന്ദ്ര മോദിയും ഹിന്ദുത്വവുമാണ് ഇവരുടെ ഇരകളെന്ന് ബി.ഗോപാലകൃഷ്ണന്‍

ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ബസ് കുറ്റിയാടി സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ദിവസം രാത്രി ഒന്‍പത് മണിയോട് കൂടിയാണ് ബസ് മോഷണം പോയത്. ഇന്ന് രാവിലെ കവണാറ്റിന്‍കരയില്‍ പോലീസ് നടത്തിയ പരിശോധനയിലാണ് ബസുമായി മോഷ്ടാവ് കുടുങ്ങിയത്.

ഇതര സംസ്ഥാന തൊഴിലാളികളെ കയറ്റാന്‍ പോകുകയാണെന്നാണ് ബിനൂപ് പോലീസിനോട് പറഞ്ഞത്. എന്നാല്‍ സംശയം തോന്നിയ പോലീസ് കൂടുതല്‍ ചോദ്യം ചെയ്തതോടെയാണ് മോഷ്ടിച്ചതാണെന്ന് വ്യക്തമായത്. ഉടമയെ ബന്ധപ്പെട്ടപ്പോള്‍ KL18 Q 1107 എന്ന നമ്പറിലുള്ള ബസ് മോഷണം പോയതാണെന്ന് പോലീസിന് സ്ഥിരീകരണം ലഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button