Latest NewsIndia

റെംഡെസിവിര്‍ എന്ന വ്യാജേന വിറ്റത് ന്യുമോണിയ ഇഞ്ചക്ഷന്‍; 7 പേര്‍ അറസ്റ്റില്‍

നോയിഡ: കൊവിഡ് ചികിത്സയ്ക്കായി നല്‍കുന്ന റെംഡെസിവിര്‍ എന്ന വ്യാജേന ന്യുമോണിയ ഇഞ്ചക്ഷന്‍ വിറ്റ 7 പേര്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ നോയിഡയിലാണ് സംഭവം. സല്‍മാന്‍ ഖാന്‍, മുസിര്‍, ഷാരൂഖ് അലി, അസ്ഹറുദ്ദീന്‍, അബ്ദുല്‍ റഹ്മാന്‍, ധരംവീര്‍ വിശ്വകര്‍മ്മ, ബണ്ടി സിംഗ്, എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

3,500 രൂപയോളം വിലയുള്ള ന്യുമോണിയ ഇഞ്ചക്ഷനുകള്‍ റെംഡെസിവിര്‍ എന്ന വ്യാജേന 40000-45000 രൂപയ്ക്കാണ് ഇവര്‍ വില്പന നടത്തിയിരുന്നത്. പ്രതികളില്‍ ചിലര്‍ നഴ്‌സുമാരും മറ്റു ചിലര്‍ മെഡിക്കല്‍ റെപ്രസന്റേറ്റിവുകളുമാണ്.

സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കിലും മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്ന കണക്കിലും പൊരുത്തക്കേടുകള്‍; ആരോപണങ്ങൾ ഏറെ

9 റെംഡെസിവിര്‍ വയലുകളും 140 വ്യാജ റെംഡെസിവിര്‍ വയലുകളും 2.45 ലക്ഷം രൂപയും പ്രതികളില്‍ നിന്ന് കണ്ടെടുത്തു. നേരത്തെയും ഉത്തർ പ്രദേശിൽ നിന്ന് റെംഡെസിവിര്‍ കരിഞ്ചന്തയിൽ വിറ്റ ഡോക്ടർ ഉൾപ്പെടെയുള്ള സംഘത്തെ അറസ്റ്റ് ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button