തിരുവനന്തപുരം : കേന്ദ്ര സര്‍ക്കാര്‍ 70,000 മെട്രിക് ടണ്‍ അരി കേരളത്തിന് അനുവദിച്ചതോടെ സംസ്ഥാനത്ത് വീണ്ടും സൗജന്യകിറ്റ് വിതരണവും സമൂഹ അടുക്കളയും ആരംഭിച്ചിരിക്കുകയാണ് പിണറായി സര്‍ക്കാര്‍. ഇപ്പോഴിതാ ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് ബിജെപി ഐടി സെല്‍ സഹ കണ്‍വീനർ ശ്രീജു പദ്മൻ. തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രന്റെ ”സൗജന്യ കിറ്റ് വിതരണം ഈ മാസവും തുടരും” എന്ന ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചു കൊണ്ടാണ് ശ്രീജു രംഗത്തെത്തിയത്.
”കേരളം ഇങ്ങനെ ആണ് കേന്ദ്രം തരുന്നത് വരെ നോക്കി നിൽക്കും, കേന്ദ്രം അനുവദിച്ചു കഴിഞ്ഞാൽ അടുത്ത് തന്നെ കിറ്റ് റെഡി എന്ന പരസ്യവും,.. സർക്കാറിനോട് കേരളത്തിലെ നെല്ലറ നിങ്ങളെ കാത്തിരിക്കുന്നു ഉത്തരേന്ത്യ വരെ പോവാതെ കേരളത്തിലെ പാടശേഖരങ്ങളിലൂടെ ഒന്ന് നടക്കൂ”- എന്നും ശ്രീജു പറഞ്ഞു. ഒപ്പം കേന്ദ്ര സര്‍ക്കാര്‍ 70,000 മെട്രിക് ടണ്‍ അരി കേരളത്തിന് അനുവദിച്ചു എന്നതിന്റെ വാർത്തയും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.
Read Aslo : ജില്ലാഭരണത്തിന്റെ ചുമതലയുള്ള കമ്മിഷണര്‍ സ്ഥാനത്തേയ്ക്ക് സന രാമചന്ദ്; പാകിസ്താന്റെ ചരിത്രത്തിൽ ആദ്യം
പ്രധാൻമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന എന്ന ഈ പദ്ധതിക്ക് കീഴില്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ എഫ്‌സിഐ കേരള റീജിയണ്‍ റെക്കോര്‍ഡ് അളവില്‍ ഭക്ഷ്യധാന്യങ്ങള്‍ വിട്ടുനല്‍കുകയായിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ ഈ പദ്ധതി പ്രകാരം സൗജന്യ ഭക്ഷ്യധാന്യങ്ങള്‍ അധികമായി അനുവദിക്കുന്നതായി പ്രഖ്യാപിച്ചതിന് ശേഷം, എഫ്‌സിഐ കേരള റീജിയണ്‍ സംസ്ഥാന സര്‍ക്കാര്‍ അധികാരികളുമായി ഏകോപിപ്പിച്ച് എഫ്‌സിഐയുടെ എല്ലാ ഡിപ്പോകളില്‍ നിന്നും ഭക്ഷ്യധാന്യങ്ങളുടെ വിതരണം ഗണ്യമായി വര്‍ദ്ധിപ്പിച്ചു. പദ്ധതി പ്രകാരം 1.53 കോടിയിലധികം ഗുണഭോക്താക്കള്‍ക്കായി 2021 മെയ്, ജൂണ്‍ മാസങ്ങളില്‍ അനുവദിച്ച മൊത്തം അളവില്‍ നിന്ന് 70,000 മെട്രിക് ടണ്‍ ഭക്ഷ്യധാന്യങ്ങള്‍ ഒരാഴ്ചയ്ക്കുള്ളില്‍ കേരള സര്‍ക്കാരിന് കൈമാറിയതായി എഫ്‌സിഐ കേരള റീജിയണ്‍ ജനറല്‍ മാനേജര്‍ അറിയിച്ചു.
Post Your Comments