കോവിഡ് 19 അതിവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹിയിൽ നിന്നും ഞെട്ടിക്കുന്ന വാർത്തകളായിരുന്നു പുറത്തു വന്നുകൊണ്ടിരുന്നത്. ഓക്സിജൻ ഇല്ലാതെ ഡൽഹിയിലെ രോഗികൾ ബുദ്ധിമുട്ടിയതിൽ ഒരുപാട് വിമർശനങ്ങളും ഉയർന്നിരുന്നു. എന്നാൽ ഡല്‍ഹിയിലെ ഓക്‌സിജന്‍ പ്രതിസന്ധി അവസാനിച്ചുവെന്നാണ് ഇപ്പോൾ മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍ അറിയിച്ചിരിക്കുന്നത്. സംസ്ഥാനത്ത് ആവശ്യത്തിന് ഓക്‌സിജന്‍ കിടക്കകള്‍ ഉറപ്പുവരുത്തിക്കഴിഞ്ഞു. ഓക്‌സിജന്‍ ലഭിക്കാതെ ഇനി ആരും മരിക്കില്ലെന്നും കെജ് രിവാള്‍ പറഞ്ഞു.
Also Read:ഖത്തറിൽ പുതുതായി കോവിഡ് ബാധിച്ചത് 600 പേർക്ക്
അതേസമയം സംസ്ഥാനത്ത് വാക്‌സിനേഷന്‍ ത്വരിതപ്പെടുത്തുമെന്നും മൂന്ന് മാസങ്ങള്‍ക്കുളളില്‍ പരമാവധി ആളുകള്‍ക്ക് വാക്‌സിന്‍ നല്‍കാനാണ് തീരുമാനമെന്നും കെജ് രിവാളിന്റെ ഓഫീസ് അറിയിച്ചു. ദിവസവും രണ്ടോ നാലോ വാക്‌സിനേഷന്‍ സെന്ററുകള്‍ സന്ദര്‍ശിക്കാനും അദ്ദേഹം ജില്ലാ മജിസ്‌ട്രേറ്റുമാരോട് നിര്‍ദ്ദേശിച്ചു. എല്ലാ മാദ്ധ്യമസ്ഥാപനങ്ങളിലും മറ്റ് ഓഫീസുകളിലും വാക്‌സിന്‍ ഡ്രൈവ് നടത്തുമെന്നും ഇതിന്റെ ചിലവ് സംസ്ഥാന സര്‍ക്കാര്‍ വഹിക്കുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
Post Your Comments