Latest NewsNewsInternational

ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 32 ലക്ഷം അല്ല; ഞെട്ടിക്കുന്ന കണ്ടെത്തലുമായി വാഷിംഗ്ടണ്‍ യൂണിവേഴ്‌സിറ്റി

അമേരിക്കയിലെ മരണസംഖ്യയിലാണ് ഏറ്റവും വലിയ വ്യത്യാസമുള്ളത്

വാഷിംഗ്ടണ്‍: ലോകത്തെ കോവിഡ് കണക്കുകള്‍ കൃത്യമല്ലെന്ന് പഠനം. ഔദ്യോഗികമായ കണക്കുകള്‍ പ്രകാരം ലോകത്ത് 32 ലക്ഷം ആളുകളാണ് കോവിഡ് ബാധിച്ച് മരിച്ചത്. എന്നാല്‍ യഥാര്‍ത്ഥ കണക്ക് ഇതിന്റെ ഇരട്ടിയിലധികം വരുമെന്നാണ് വാഷിംഗ്ടണ്‍ യൂണിവേഴ്‌സിറ്റി നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്.

Also Read: കൊറോണയെ ജൈവായുധമാക്കാൻ ചൈന അഞ്ചു വർഷം മുൻപേ പദ്ധതിയിട്ടിരുന്നു ; നിർണായക കണ്ടെത്തൽ

ലോകത്ത് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 70 ലക്ഷമാണെന്നാണ് പഠനത്തില്‍ പറയുന്നത്. ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ഹെല്‍ത്ത് മെട്രിക്‌സ് ആന്‍ഡ് ഇവാല്യുവേഷന്‍ നടത്തിയ ഗവേഷണത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. അമേരിക്കയിലെ മരണസംഖ്യയിലാണ് ഏറ്റവും വലിയ വ്യത്യാസമുള്ളതെന്നാണ് പഠനം വ്യക്തമാക്കുന്നത്. ഔദ്യോഗികമായ കണക്കുകള്‍ പ്രകാരം അമേരിക്കയില്‍ 5,94,974 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. എന്നാല്‍ യഥാര്‍ത്ഥ മരണസംഖ്യ 9 ലക്ഷത്തിനും മുകളിലാണെന്ന് വാഷിംഗ്ടണ്‍ യൂണിവേഴ്‌സിറ്റിയുടെ പഠനത്തില്‍ പറയുന്നു.

2020 മാര്‍ച്ച് മുതല്‍ 2021 മെയ് 3 വരെയുള്ള മരണ നിരക്കും മുന്‍വര്‍ഷത്തെ മരണ നിരക്കും താരതമ്യം ചെയ്താണ് പഠനം നടത്തിയിരിക്കുന്നത്. മഹാമാരിയുടെ കാലത്ത് കോവിഡ് മരണങ്ങള്‍ കൃത്യമായി കണ്ടെത്തുകയെന്നത് ഏറെ വെല്ലുവിളി നിറഞ്ഞ കാര്യമാണെന്ന് ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ഹെല്‍ത്ത് മെട്രിക്‌സ് ആന്‍ഡ് ഇവാല്യുവേഷന്‍ മേധാവി ഡോ. ക്രിസ്റ്റഫര്‍ മുറെ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button