COVID 19KeralaLatest NewsNews

മലയാളി കോവിഡ് ബാധിച്ച് ബംഗളൂരുവിൽ മരിച്ചു

ബംഗളൂരു: കൊറോണ വൈറസ് രോഗ​ ബാധിതനായി പാലക്കാട്​ വടനെല്ലൂർ സ്വദേശി ബംഗളൂരുവിൽ മരിച്ചു. പൊക്കുന്നി പുതിയതറ അപ്പാവു ആചാരി-അമ്മു ദമ്പതികളുടെ മകൻ നാരായണ സ്വാമി (66) ആണ്​ മരിച്ചിരിക്കുന്നത്​.

ബംഗളൂരു മാരനഹള്ളി മാരുതി മന്ദിറിന്​ സമീപം ശ്രീലക്ഷ്​മി നിലയത്തിലായിരുന്നു താമസം. കോവിഡ്​ രോഗിയായ നാരായണ സ്വാമിക്ക്​ ന്യൂമോണിയ ബാധയുണ്ടായതി​നെ തുടർന്ന്​ വെൻറിലേറ്റർ സൗകര്യത്തിനായി വിവിധ ആശുപത്രികളിൽ അന്വേഷിച്ചെങ്കിലും ഒരു ദിവസത്തിന്​ ശേഷമാണ്​ ലഭിച്ചിരിക്കുന്നത്​. വെള്ളിയാഴ്​ച ഉച്ചയോടെ മരിച്ചു.

ഭാര്യ: കലാവതി. മക്കൾ: വിജയലക്ഷ്​മി, രാജലക്ഷ്​മി. മരുമക്കൾ: ഗുണശേഖരൻ, സത്യനാഥൻ. സഹോദരങ്ങൾ: തങ്കമണി, രുഗ്​മിണി, സുകുമാരൻ, പരേതനായ കണ്ടമുത്തൻ. മൃതദേഹം കോവിഡ്​ മാനദണ്ഡ പ്രകാരം ബംഗളൂരു താവരക്ക​രെ ശ്​മശാനത്തിൽ സംസ്​കരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button