കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ കല്ലാച്ചിയിൽ കൊറോണ വൈറസ് രോഗം ബാധിച്ച വീട്ടമ്മയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയിരിക്കുന്നു. എംഇടി കോളേജിന് സമീപത്തെ വലിയ പറമ്പത്ത് രാജമ്മയെ (70)യാണ് വീടിന് സമീപത്തെ കിണറിൽ മരിച്ച നിലയിൽ കണ്ടെത്തിയിരിക്കുന്നത്. കോവിഡ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് കഴിഞ്ഞ നാല് ദിവസമായി രാജമ്മ ചികിത്സയിലായിരുന്നു. കണ്ണൂർ ഗവ ആശുപത്രിയിൽ ചികിത്സക്കായി പ്രവേശിച്ചപ്പോൾ നടത്തിയ പരിശോധനയിലാണ് രാജമ്മക്കും, കൂട്ടിരിപ്പുകാർക്കും രോഗം സ്ഥിരീകരിച്ചത്. തുടർന്ന് ശസ്ത്രക്രിയ നടത്താനാവാതെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഉണ്ടായത്. വെള്ളമില്ലാത്ത പാറകള്‍ നിറഞ്ഞ കിണറ്റിലേക്ക് വീണപ്പോള്‍ വീഴ്ചയില്‍ ശരീര ഭാഗങ്ങള്‍ ചിതറിയ നിലയിലായിരുന്നു. ചേലക്കാട് നിന്നെത്തിയ ഫയര്‍ ഫോഴ്‌സ് അംഗങ്ങൾ പിപിഇകിറ്റ് ധരിച്ചാണ് കിണറിലിറങ്ങി രാജമ്മയെ പുറത്തെടുത്തത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിൽ പോസ്റ്റ് മോർട്ടത്തിനയച്ചു.
Post Your Comments