ദോഹ: രാജ്യത്തെ വ്യാപാര വാണിജ്യരംഗത്തെ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താനൊരുങ്ങി ഇന്ത്യയും ഖത്തറും. ഖത്തര്‍ വാണിജ്യ വ്യവസായ മന്ത്രി അലി ബിന്‍ അഹ്മദ് അല്‍ കുവാരി വിഡിയോ കോണ്‍ഫറന്‍സ് വഴി ഇന്ത്യന്‍ വാണിജ്യ വ്യവസായ റെയില്‍വേമന്ത്രി പിയൂഷ് ഗോയലുമായി ചര്‍ച്ച നടത്തി. വ്യാപാരം, നിക്ഷേപം, വ്യവസായം തുടങ്ങിയ മേഖലകള്‍ സംബന്ധിച്ചാണ് ചര്‍ച്ച നടത്തിയത്.
Read Also: രാജ്യത്ത് കോവിഡ് മൂന്നാം തരംഗത്തെ തടയാന്‍ കഴിയുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം
കോവിഡ് കാലത്ത് ഈ മേഖലയില്‍ ഇരുരാജ്യങ്ങളും കൈക്കൊള്ളുന്ന നടപടികളും ചര്‍ച്ചയായി. കോവിഡ് പ്രതിസന്ധിയില്‍ പ്രയാസമനുഭവിക്കുന്ന ഇന്ത്യക്കാരുടെ വേദനയില്‍ പങ്കുചേരുന്നതായും ഇന്ത്യക്ക് ഖത്തര്‍ ഇനിയും സഹായം നല്‍കുമെന്നും അല്‍കുവാരി പറഞ്ഞു. വിവിധ മേഖലകളിലെ ഉഭയകക്ഷി സഹകരണം കൂടുതല്‍ ശക്തിപ്പെടുത്തുന്നതു സംബന്ധിച്ചും ചര്‍ച്ച നടത്തി. ഇരുരാജ്യങ്ങള്‍ക്കുമിടയിലെ വ്യാപാരമൂല്യം 2020ല്‍ 8.7 ബില്യന്‍ ഡോളറിന്റേതാണ്. ഖത്തറിന്റെ മൂന്നാമത്തെ വ്യാപാര പങ്കാളിയാണ് ഇന്ത്യ.
Post Your Comments