Latest NewsIndiaNews

ഡോ.എസ്.ജയശങ്കര്‍ ഇന്ന് ഖത്തറില്‍; ഇന്ത്യ-ഖത്തർ ബന്ധം നിർണായകം

കോവിഡ് മഹാമാരിയുടെ കാലഘട്ടത്തില്‍ ഇന്ത്യക്കാരുടെ കാര്യത്തില്‍ എടുത്ത കരുതലിന് ജയശങ്കര്‍ ഖത്തര്‍ വിദേശകാര്യമന്ത്രിയോട് നന്ദി രേഖപ്പെടുത്തുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ന്യൂഡൽഹി: ഇന്ത്യ ഖത്തർ ബന്ധം ഊട്ടിഉറപ്പിക്കാനായി രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍ ഇന്ന് ഖത്തറിലെത്തും. കേന്ദ്ര വിദേശകാര്യ മന്ത്രിയായി ചുമതലയേറ്റ ശേഷമുള്ള ആദ്യ ഖത്തര്‍ സന്ദര്‍ശനമാണിത്. രണ്ടു ദിവസം നീണ്ടു നില്‍ക്കുന്നതാണ് അദ്ദേഹത്തിന്റെ ഖത്തര്‍ പര്യടനം. ഖത്തര്‍ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്മാന്‍ ബിന്‍ ജാസിം അല്‍താനിയുമായി ജയശങ്കര്‍ ചര്‍ച്ച നടത്തും.

Read Also: അതെന്താ ഒപ്പിട്ടാൽ..; ട്രം​പിനെതിരെ ബൈ​ഡ​ന്‍

എന്നാൽ ഉഭയകക്ഷി ബന്ധങ്ങളിലും സമാന താല്പര്യമുള്ള പ്രദേശിക അന്താരാഷ്ട്ര വിഷയങ്ങളിലും ഇരുവരും ആഴത്തില്‍ ചര്‍ച്ച നടത്തും. കോവിഡ് മഹാമാരിയുടെ കാലഘട്ടത്തില്‍ ഇന്ത്യക്കാരുടെ കാര്യത്തില്‍ എടുത്ത കരുതലിന് ജയശങ്കര്‍ ഖത്തര്‍ വിദേശകാര്യമന്ത്രിയോട് നന്ദി രേഖപ്പെടുത്തുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button