Latest NewsGulf

ഇന്ത്യ – ഖത്തര്‍ സാംസ്‌കാരിക സൗഹൃദ വര്‍ഷാചരണം : ആഘോഷത്തിന് മാറ്റ് കൂട്ടാന്‍ എം.ആര്‍ റഹ്മാന്റെ സംഗീതവിരുന്ന്

ദോഹ : ഇന്ത്യ – ഖത്തര്‍ സാംസ്‌കാരിക വര്‍ഷാചരണത്തിന്റെ ഭാഗമായുള്ള ആഘോഷപരിപാടികള്‍ക്ക് മാറ്റികൂട്ടാന്‍ ഇന്ത്യന്‍ സംഗീത ഇതിഹാസം എ.ആര്‍ റഹ്മാന്റെ സംഗീത് വിരുന്ന്. മാര്‍ച്ച് 22ന് ഖലീഫ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിലാണ് എ.ആര്‍ റഹ്മാന്റെ സംഗീത വിരുന്ന് അരങ്ങേറുക.

ഇന്ത്യ – ഖത്തര്‍ സാംസ്‌കാരിക സൗഹൃദ വര്‍ഷാചരണ പരിപാടികളുടെ ഭാഗമായി കത്താറ സ്റ്റുഡിയോ ആണ് എ.ആര്‍ റഹ്മാനെ ദോഹയിലെത്തിക്കുന്നത്. കത്താറ സ്റ്റുഡിയോയുടെ ഫേസ് ബുക്ക് പേജിലൂടെ റഹ്മാന്‍ തന്നെ ഇക്കാര്യം ആരാധകരെ അറിയിച്ചു.

ലോകകപ്പ് ഫുട്‌ബോള്‍ നടക്കുന്ന ഖലീഫ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിലാണ് മാര്‍ച്ച് 22ന് വൈകീട്ട് റഹ്മാന്‍ ഷോ അരങ്ങേറുക. ഷോയ്ക്കുള്ള ടിക്കറ്റ് വില്‍പ്പന കഴിഞ്ഞ ദിവസം ദോഹയില്‍ തുടങ്ങിയിരുന്നു. ഇതാദ്യമായാണ് റഹ്മാന്‍ ഖത്തറില്‍ ഒരു മ്യൂസിക് ഷോ നടത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button