COVID 19Latest NewsIndiaNews

മഹാരാഷ്ട്രയില്‍ ഇന്ന് കോവിഡ് ബാധിച്ചത് 53,605 പേർക്ക്

മുംബൈ: മഹാരാഷ്ട്രയില്‍ ഇന്നും അര ലക്ഷത്തിന് മുകളില്‍ പേര്‍ക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു. രോഗികളേക്കാള്‍ രോഗ മുക്തരുടെ എണ്ണത്തില്‍ ഇന്ന് വലിയ വര്‍ധവുണ്ടായത് ആശ്വാസകരമായിരിക്കുന്നു. ഇന്ന് എണ്‍പതിനായിരത്തിന് മുകളില്‍ പേര്‍ക്കാണ് രോഗ മുക്തി ഉള്ളത്.

സംസ്ഥാനത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം അമ്പത് ലക്ഷം കടന്നിരിക്കുന്നു. ആകെ മരണം മുക്കാല്‍ ലക്ഷവും കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 53,605 പേര്‍ക്കാണ് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചത്. 82,266 പേരാണ് ഇന്ന് രോ​ഗം ഭേദമായി ആശുപത്രി വിട്ടിരിക്കുന്നത്. 864 പേർ ഇന്ന് കോവിഡ് ബാധിച്ചു മരിച്ചു..

ഇതുവരെയായി സംസ്ഥാനത്ത് 50,53,336 പേര്‍ക്കാണ് രോഗം ബാധിച്ചത്. 43,47,592 പേര്‍ക്ക് ആകെ രോഗ മുക്തി. സംസ്ഥാനത്ത് ഇതുവരെയായി 75,277 പേര്‍ മരിച്ചു. നിലവില്‍ 6,28,213 പേരാണ് ചികിത്സയിലുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button