ദുബായ്: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഇന്ത്യയ്ക്ക് സഹായവുമായി ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ദനുബെ ഗ്രൂപ്പ്. മെയ് മാസത്തെ ലാഭത്തിന്റെ 10 ശതമാനം ഇന്ത്യയിലെ കോവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി സംഭാവന ചെയ്യുമെന്ന് ദനുബെ ഗ്രൂപ്പ് അറിയിച്ചു.
Also Read: തൃശൂരിൽ കോവിഡ് രോഗിയുടെ മൃതദേഹം പൊതിഞ്ഞു നല്‍കാത്ത സംഭവത്തില്‍ ഹൈക്കോടതി കേസെടുത്തു
ഹോം ഇന്റീരിയര്‍ റീട്ടെയില്‍ വിഭാഗത്തില്‍ നിന്നുള്ള പ്രതിമാസ വില്‍പ്പന ദശലക്ഷം കടക്കുമെന്നാണ് കമ്പനിയുടെ വിലയിരുത്തല്‍. അതിനാല്‍ ലാഭത്തില്‍ നിന്നുള്ള ധനസഹായം ഇന്ത്യ നേരിടുന്ന പ്രതിസന്ധികളെ ലഘൂകരിക്കാന്‍ സഹായിക്കുമെന്ന് കമ്പനി അഭിപ്രായപ്പെട്ടു. ഇന്ത്യയ്ക്കുള്ള ദുരിതാശ്വാസ സംരംഭങ്ങള്‍ക്ക് ദനുബെ ഹോം ഫൗണ്ടേഷന്‍ മേല്‍നോട്ടം വഹിക്കും. ഇതുവഴി ഉപഭോക്താക്കളെയും സംഭാവന ചെയ്യാന്‍ പ്രോത്സാഹിപ്പിക്കാന്‍ സാധിക്കുമെന്നാണ് കമ്പനിയുടെ വിലയരുത്തല്‍.
കമ്പനിയുടെ ചെയര്‍മാന്‍ റിസ്വാന്‍ സാജന്റെ സ്വദേശമായ മുംബൈയിലെ ഓക്‌സിജന്‍ ദാതാക്കള്‍ക്കും സര്‍ക്കാര്‍ ഇതര സ്ഥാപനങ്ങള്‍ക്കുമാണ് ദനുബെ ഹോം പ്രാഥമികമായി സംഭാവന നല്‍കുക. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പോപ്പുലര്‍ ഫ്രണ്ട് ഓഫ് മഹാരാഷ്ട്ര, റോട്ടറി ഇന്ത്യ, കല്‍സേക്കര്‍ ഹോസ്പിറ്റല്‍ എന്നീ മൂന്ന് സ്ഥാപനങ്ങള്‍ക്ക് സംഭാവന നല്‍കാന്‍ കമ്പനി തീരുമാനിച്ചിട്ടുണ്ട്. കോവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഇന്ത്യയിലുടനീളമുള്ള സര്‍ക്കാര്‍ ഇതര സ്ഥാപനങ്ങള്‍ക്ക് സംഭാവന നല്‍കാനും കമ്പനി ആലോചിക്കുന്നുണ്ട്.
Post Your Comments