
പന്തളം; മാതാപിതാക്കളെ കൊലപ്പെടുത്തിയ സംഭവത്തിൽ ജാമ്യത്തിലിറങ്ങി മോഷണം നടത്തിയ കേസിലെ പ്രതി അറസ്റ്റിൽ ആയിരിക്കുന്നു. പെരുമ്പുളിക്കൽ മന്നംനഗർ കാഞ്ഞിരംവിള വീട്ടിൽ മാത്യൂസ് ജോൺ (മെജോ–35) ആണ് അറസ്റ്റിലായിരിക്കുന്നത്. കഴിഞ്ഞ ഞായറാഴ്ച പെരുമ്പുളിക്കൽ പോളിടെക്നിക്കിനു സമീപം, പവൻ കൃഷ്ണ സ്റ്റോഴ്സ് നടത്തുന്ന പുരുഷോത്തമൻ നായരെ ( 68) തലയ്ക്കടിച്ചു പണം കവർന്ന കേസിലാണ് ഇയാൾ പിടിയിലായത്. ചോദ്യം ചെയ്തതിൽ നിന്നാണ് സിഎം ആശുപത്രിക്കു സമീപത്തെ സെക്കൻഡ് ഹാൻഡ് വാഹന വിൽപന കടയിൽ നിന്നു ജീവനക്കാരെ കബളിപ്പിച്ച് സ്കൂട്ടറുമായി കടന്ന കേസും തെളിഞ്ഞത്. തിങ്കളാഴ്ചയാണ് സ്കൂട്ടർ മോഷണം നടത്തുകയുണ്ടായി.
ജില്ലാ പോലീസ് മേധാവി നിശാന്തിനിയുടെ നിർദേശ പ്രകാരം അടൂർ ഡിവൈഎസ്പി ബി.വിനോദിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. പന്തളം ഇൻസ്പെക്ടർ എസ്. ശ്രീകുമാർ,എസ്ഐ മാരായ വി.അനീഷ്, എ. അജു കുമാർ, എസ്‌സിപിഒ മനോജ് കുമാർ, സിപിഒ മാരായ കെ.അമീഷ്, സുബിക്ക് റഹീം, ജയപ്രകാശ്, എ.സുശീൽ കുമാർ എന്നിവരാണ് അറസ്റ്റ് ചെയ്ത്. മോഷണം പോയ വാഹനം മാത്യൂസ് ജോണിന്റെ വീട്ടിൽ നിന്ന് പൊലീസ് കണ്ടെടുത്തു. പ്രതിയെ റിമാൻഡ് ചെയ്തു .
Post Your Comments