ഭോപ്പാൽ : മുഖ്യമന്ത്രി കിസാൻ കല്യാൺ യോജന പദ്ധതിയുടെ ഭാഗമായി കർഷകർക്ക് ധനസഹായം നൽകി മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‌രാജ് സിംഗ് ചൗഹാൻ. സംസ്ഥാനത്തെ 75 ലക്ഷം കർഷകരുടെ അക്കൗണ്ടുകളിലേയ്ക്ക് 1500 കോടി രൂപയാണ് കൈമാറിയത്. ഔദ്യോഗിക കണക്ക് പ്രകാരം 78 ലക്ഷത്തോളം കർഷകരാണ് സംസ്ഥാനത്തുള്ളത്. ശിവ്‌രാജ് സിംഗ് ചൗഹാനാണ് ഇക്കാര്യം അറിയിച്ചത്.
സർക്കാരിന്റെ വിവിധ പദ്ധതികളിലൂടെ സംസ്ഥാനത്തെ 77 ലക്ഷം കർഷകർക്ക് ഇതുവരെ 8,465 കോടിരൂപ ധനസഹായമായി ലഭിച്ചിട്ടുണ്ട്. പ്രധാൻ മന്ത്രി യോജനയുടെ ഭാഗമായി അര ഏക്കറോ അതിൽ അധികമോ സ്ഥലമുള്ള കർഷകർക്ക് വർഷം 6000 രൂപ കേന്ദ്ര സർക്കാരിൽ നിന്നും ലഭിക്കും. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ കർഷക സംഘടനകളെ അഭിസംബോധന ചെയ്ത് സംസാരിച്ചിരുന്നു. കൊറോണയ്‌ക്കെതിരെയുള്ള പോരാട്ടത്തിൽ രാജ്യത്തിന് മുഴുവൻ പിന്തുണയും നൽകണമെന്നും തുടർന്നും സംസ്ഥാന സർക്കാർ കർഷകരിൽ നിന്നും ധാന്യങ്ങൾ ശേഖരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
Post Your Comments