Latest NewsNewsIndia

കോവിഡിനൊപ്പം പക്ഷിപ്പനിയും; കോഴി ഫാമിലെത്തി സ്ഥിരീകരണം നടത്തി അധികൃതര്‍

കൊറോണ ഭീതിയില്‍ രാജ്യം കടന്നു പോകുന്നതിനിടെയാണ് പഞ്ചാബില്‍ പക്ഷിപ്പനിയും റിപ്പോര്‍ട്ട് ചെയ്യുന്നത്. ഭോപ്പാലിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമല്‍ ഡിസീസസ്, കില റായ്പൂരിലെ ഒരു കോഴി ഫാമില്‍ നിന്ന് അയച്ച പക്ഷികളുടെ സാമ്പിളുകളില്‍ പക്ഷിപ്പനി സ്ഥിരീകരിക്കുന്നത്.

90,000 പക്ഷികളെ കൊല്ലാന്‍ അധികൃതര്‍ ഉത്തരവിട്ടിട്ടുണ്ട്.
1,500 പക്ഷികളുടെ ദുരൂഹമരണത്തെക്കുറിച്ച് സുബ സിംഗ് എന്ന കോഴി ഫാം ഉടമ ഭരണകൂടത്തെ അറിയിച്ചതിനെ തുടര്‍ന്നാണ് ബുധനാഴ്ച സാമ്പിളുകള്‍ ശേഖരിച്ചത്. പക്ഷിപ്പനി സ്ഥിരീകരിച്ച റിപ്പോര്‍ട്ട് ലഭിച്ചയുടന്‍ ഡെപ്യൂട്ടി കമ്മീഷണര്‍ വരിന്ദര്‍ കുമാര്‍ ശര്‍മ ഈ പ്രദേശത്തെ ഒരു കിലോമീറ്റര്‍ ചുറ്റളവ് രോഗബാധിത മേഖലയായും 1-10 കിലോമീറ്റര്‍ നിരീക്ഷണ മേഖലയായും പ്രഖ്യാപിച്ചു.

READ MORE: സിനിമ കുടുംബത്തിലെ അംഗമെന്ന നിലയിലുള്ള പരിഗണന മാത്രമാണു ലഭിച്ചത്: മീര ചോപ്ര

ഫാമില്‍ 90,000 പക്ഷികളെ കൊല്ലാന്‍ ഉത്തരവിട്ട അദ്ദേഹം ഒന്‍പത് അംഗ സമിതിയെ നിയോഗിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം സംസ്‌കരിച്ചിട്ടില്ലാത്ത കോഴി ഇറച്ചി, മുട്ട, തീറ്റ, മറ്റേതെങ്കിലും വസ്തുക്കള്‍ എന്നിവ കോഴി ഫാമില്‍ നിന്ന് പുറത്തേക്ക് പോയിട്ടില്ലെന്ന് ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട്.

ഖന്ന അഡീഷണല്‍ ഡെപ്യൂട്ടി കമ്മീഷണര്‍ സകാതര്‍ സിംഗ് ബാലിന്റെ നേതൃത്വത്തിലുള്ള സമിതി ശനിയാഴ്ച ഫാമിലെ സ്ഥിതിഗതികള്‍ വിശദീകരിച്ചു. മൃഗസംരക്ഷണ വകുപ്പിന്റെ 20 ടീമുകള്‍ ഞായറാഴ്ച മുതല്‍ രണ്ട് ഷിഫ്റ്റുകളിലായി പക്ഷികളെ കൊല്ലുന്ന പ്രവര്‍ത്തനം ആരംഭിക്കുമെന്ന് ബാല്‍ പറഞ്ഞു. പ്രതിദിനം 4,000-6,000 പക്ഷികളെ ലക്ഷ്യമിട്ട് മൂന്നാഴ്ചയ്ക്കുള്ളില്‍ ഈ പ്രക്രിയ പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.

READ MORE: രോഗലക്ഷണമില്ലാത്തവർക്ക് വിട്ടിൽ നിരീക്ഷണം; വീടുകളിൽ ക്വാറന്റെയ്‌നിൽ കഴിയാൻ പ്രയാസമുള്ളവർക്ക് പ്രത്യേക കെയർ സെന്ററുകൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button