ഒമ്പതാം ബുണ്ടസ് ലീഗ കിരീടം സ്വന്തമാക്കി ബയേൺ മ്യൂണിച്ച്. ബുണ്ടസ് ലീഗിൽ ഇന്ന് ഗ്ലാഡ്ബാച്ചിനെ നേരിടുന്ന ബയേൺ മ്യൂണിച്ച് വിജയിച്ചാൽ കിരീടം മ്യൂണിച്ചിൽ എത്തിക്കാമായിരുന്നു. എന്നാൽ ആ മത്സരം വരെ കാത്തുനിൽക്കേണ്ടി വന്നില്ല ബയേണിന്. ബുണ്ടസ് ലീഗിലെ രണ്ടാം സ്ഥാനക്കാരായ ലെപ്സിഗ് പരാജയപ്പെട്ടത് ബയേണിന്റെ കിരീടം വേഗത്തിലാക്കി. ഇന്ന് ഡോർട്മുണ്ടിനോട് രണ്ടിനെതിരെ മൂന്ന് ഗോളിന് പരാജയപ്പെട്ടതോടെ ലെപ്സിഗിന്റെ കിരീട മോഹവും അവസാനിച്ചു.
31 മത്സരങ്ങളിൽ 71 പോയിന്റുമായി ലീഗിൽ ഒന്നാമത് നിൽക്കുന്ന ബയേണിനെ മറികടക്കാൻ ഇനി ലെപ്സിഗിനാവില്ല. ബാക്കിയുള്ള എല്ലാ മത്സരവും ലെപ്സിഗ് വിജയിച്ചാലും 70 പോയിന്റ് മാത്രമെ രണ്ടാംസ്ഥാനക്കാർക്ക് നേടാനാവു. ബയേണിന്റെ ഒമ്പതാം ബുണ്ടസ് ലീഗ് കിരീടമാണിത്. 2012-13 സീസൺ മുതൽ ബുണ്ടസ് ലീഗിൽ ബയേൺ മ്യൂണിച്ച് ആധിപത്യം തുടരുകയാണ്.
Post Your Comments