ന്യൂഡൽഹി : ചരിത്രത്തിലാദ്യമായി വനിതാ ഉദ്യോഗസ്ഥരെ മിലിട്ടറി പോലീസിൽ ഉൾപ്പെടുത്തി ഇന്ത്യൻ സേന. 83 വനിതാ ഉദ്യോഗസ്ഥരെയാണ് നോൺ-ഓഫീസർ കേഡർ വിഭാഗത്തിൽ ആദ്യമായി നിയമിച്ചത്. ഇവർ വിവിധ ഡിവിഷനുകളിൽ നിയമിക്കപ്പെടുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ബംഗളൂരു ദ്രോണാചാര്യ പരേഡ് ഗ്രൗണ്ടിൽ ഇവരുടെ അറ്റസ്‌റ്റേഷൻ പരേഡ് നടന്നിരുന്നു.
Read Also : കൊറോണയെ ജൈവായുധമാക്കാൻ ചൈന അഞ്ചു വർഷം മുൻപേ പദ്ധതിയിട്ടിരുന്നു ; നിർണായക കണ്ടെത്തൽ
അഞ്ച് മലയാളികൾ ഉൾപ്പെടെ 100 പേർക്കായിരുന്നു പരിശീലനം നൽകിയത്. ഇതിൽ 83 പേരാണ് ഇപ്പോൾ പാസ് ഔട്ട് ആയത്. 17 പേരുടെ പരിശീലനം ജൂലൈയിൽ പൂർത്തിയാകും. 2020 ജനുവരി ആറിനാണ് ലെഫ്റ്റനന്റ് കേണൽ ജൂലിയുടെ നേതൃത്വത്തിൽ പരിശീലനം ആരംഭിച്ചത്. 61 ആഴ്ചത്തെ പരിശീലനത്തിൽ അടിസ്ഥാന പരിശീലനവും, അഡ്വാൻസ്ഡ് പരിശീലനവും ഉൾപ്പെട്ടിരുന്നു. എല്ലാ സൈനിക വാഹനങ്ങളും ഓടിക്കാനുള്ള പരിശീലനവും ഇവർക്ക് നൽകിയിട്ടുണ്ട്.
ബലാത്സംഗം, ലൈംഗിക പീഡനം, മോഷണം തുടങ്ങിയ കുറ്റകൃത്യങ്ങൾ അന്വേഷിക്കുക, പോക്‌സോ കേസുകളിലെ അന്വേഷണം കുറ്റവാളികളെ അറസ്റ്റ് ചെയ്യുക, എല്ലാ റാങ്കുകളിലുമുള്ള ഉദ്യോഗസ്ഥരെ സഹായിക്കുക, സൈന്യത്തിന് ആവശ്യമുള്ളപ്പോൾ പോലീസ് സഹായം നൽകുക തുടങ്ങിയവയാണ് ഉദ്യോസ്ഥരുടെ പ്രധാന ചുമതലകൾ.
Post Your Comments