Latest NewsKeralaNewsIndia

കോവിഡ് രണ്ടാം തരംഗം; 70,000 മെട്രിക് ടണ്‍ അരി സംസ്ഥാനത്തിന് നൽകി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡൽഹി : കോവിഡ് വ്യാപനത്തെ തുടർന്ന് 70,000 മെട്രിക് ടണ്‍ അരി കേരളത്തിന് നൽകി കേന്ദ്ര സര്‍ക്കാര്‍. രാജ്യത്ത് ആവശ്യക്കാര്‍ക്ക് അരിയും മറ്റ് ഭക്ഷ്യവസ്തുക്കളും സൗജന്യമായി ലഭ്യമാക്കാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ കഴിഞ്ഞ ദിവസമാണ് പദ്ധതി പ്രഖ്യാപിച്ചത്.

പ്രധാൻമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന എന്ന ഈ പദ്ധതിക്ക് കീഴില്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ എഫ്‌സിഐ കേരള റീജിയണ്‍ റെക്കോര്‍ഡ് അളവില്‍ ഭക്ഷ്യധാന്യങ്ങള്‍ വിട്ടുനല്‍കുകയായിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ ഈ പദ്ധതി പ്രകാരം സൗജന്യ ഭക്ഷ്യധാന്യങ്ങള്‍ അധികമായി അനുവദിക്കുന്നതായി പ്രഖ്യാപിച്ചതിന് ശേഷം, എഫ്‌സിഐ കേരള റീജിയണ്‍ സംസ്ഥാന സര്‍ക്കാര്‍ അധികാരികളുമായി ഏകോപിപ്പിച്ച്‌ എഫ്‌സിഐയുടെ എല്ലാ ഡിപ്പോകളില്‍ നിന്നും ഭക്ഷ്യധാന്യങ്ങളുടെ വിതരണം ഗണ്യമായി വര്‍ദ്ധിപ്പിച്ചു.

Read Also  :  കൃഷിയിടം നശിപ്പിച്ച കാട്ടാനക്കൂട്ടം ഒരു വാഴ മാത്രം തൊട്ടില്ല; കാരണമറിഞ്ഞ് അതിശയിച്ച് നാട്ടുകാര്‍

പദ്ധതി പ്രകാരം 1.53 കോടിയിലധികം ഗുണഭോക്താക്കള്‍ക്കായി 2021 മെയ്, ജൂണ്‍ മാസങ്ങളില്‍ അനുവദിച്ച മൊത്തം അളവില്‍ നിന്ന് 70,000 മെട്രിക് ടണ്‍ ഭക്ഷ്യധാന്യങ്ങള്‍ ഒരാഴ്ചയ്ക്കുള്ളില്‍ കേരള സര്‍ക്കാരിന് കൈമാറിയതായി എഫ്‌സിഐ കേരള റീജിയണ്‍ ജനറല്‍ മാനേജര്‍ അറിയിച്ചു. ഇതോടെയാണ് പിണറായി സർക്കാർ സംസ്ഥനത്ത് സൗജന്യകിറ്റ് വിതരണവും സമൂഹ അടുക്കളയും പ്രഖ്യാപിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button