കല്‍പ്പറ്റ: സുല്‍ത്താന്‍ ബത്തേരിയില്‍ ആളൊഴിഞ്ഞ വീട്ടിലുണ്ടായ സ്‌ഫോടനത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മൂന്നാമത്തെ കുട്ടിയും മരിച്ചു. കാരക്കണ്ടി സ്വദേശിയായ ചപ്പങ്ങല്‍ വീട്ടില്‍ ജലീലിന്റെ മകന്‍ ഫെബിന്‍ ഫിറോസാണ് ഇന്ന് രാവിലെ മരിച്ചത്. സ്‌ഫോടനത്തില്‍ ഗുരുതരമായി പൊള്ളലേറ്റ ഫെബിന്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു.
Also Read: മൂന്നാറിലെ സിഎസ്‌ഐ ധ്യാനത്തില്‍ 450 പേര്‍ പങ്കെടുത്തു; കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചെന്ന് കണ്ടെത്തല്‍
നേരത്തെ, സ്‌ഫോടനത്തില്‍ പൊള്ളലേറ്റ രണ്ട് കുട്ടികള്‍ മരിച്ചിരുന്നു. സുല്‍ത്താന്‍ ബത്തേരി കാരക്കണ്ടി സ്വദേശി മുരുകന്റെ മകന്‍ മുരളി (16), പാലക്കാട് മാങ്കുറിശ്ശി സ്വദേശി കുണ്ടുപറമ്പില്‍ ലത്തീഫിന്റെ മകന്‍ അജ്മല്‍ (14) എന്നിവരാണ് മരിച്ചത്. അജ്മലിന്റെ ബന്ധുവാണ് ഫെബിന്‍ ഫിറോസ്.
സുല്‍ത്താന്‍ ബത്തേരി കുപ്പാടി കാരക്കണ്ടി സാഗര്‍ തിയേറ്ററിന് സമീപം ആള്‍താമസമില്ലാത്ത വീട്ടില്‍ ഏപ്രില്‍ 22നായിരുന്നു സംഭവമുണ്ടായത്. ഉച്ചയ്ക്ക് ഒരു മണിയോടെ പെരിന്തല്‍മണ്ണ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ആളൊഴിഞ്ഞ ഷെഡ്ഡിനുള്ളിലാണ് സ്‌ഫോടനമുണ്ടായത്. സംഭവത്തില്‍ സുല്‍ത്താന്‍ ബത്തേരി പോലീസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്.
Post Your Comments