ബംഗളൂരു: സംസ്ഥാനത്തെ കോവിഡ് വ്യാപനം നിയന്ത്രിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ആരോഗ്യമന്ത്രി ഡോ.കെ. സുധാകറിെന്റ രാജി ആവശ്യപ്പെട്ട് ബി.ജെ.പി എം.എല്‍.എയും മുഖ്യമന്ത്രിയുടെ രാഷ്ട്രീയ സെക്രട്ടറിയുമായ എം.പി രേണുകാചാര്യ രംഗത്ത്.
Also Read:തോല്‍വിയില്‍ എല്ലാവര്ക്കും പങ്കുണ്ടെന്ന് മുല്ലപ്പള്ളി; ഉത്തരവാദിത്വം ഏറ്റെടുത്ത് ഉമ്മന്‍ ചാണ്ടി
ആരോഗ്യ വകുപ്പ് മികച്ച രീതിയില്‍ കൈകാര്യം ചെയ്യാന്‍ കഴിയുന്നില്ലെങ്കില്‍ രാജിവെച്ച് മറ്റുള്ളവര്‍ക്ക് വഴിമാറണമെന്നും ഭരണ കക്ഷിയായ ബി.ജെ.പി അംഗത്തിനെതിരെ ഇത്തരത്തില്‍ ആരോപണം ഉന്നയിക്കുന്നതില്‍ വിഷമം ഉണ്ടെന്നും ഹൊന്നാലി എം.എല്‍.എ ആയ എം.പി.രേണുകാചാര്യ പറഞ്ഞു. കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന പ്രതിപക്ഷത്തിെന്റ ആരോപണങ്ങള്‍ക്കിടെയാണ് ബി.ജെ.പി എം.എല്‍.എ തന്നെ ആരോഗ്യമന്ത്രിക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്.
കോണ്‍ഗ്രസില്‍നിന്ന് രാജിവെച്ച് ബി.ജെ.പിയിലെത്തി മന്ത്രിയായ സുധാകറാണ് ആരോഗ്യവകുപ്പും മെഡിക്കല്‍ വിദ്യാഭ്യാസവും കൈകാര്യം ചെയ്യുന്നത്. ഇത്തരമൊരു വലിയ ദുരന്തത്തിലൂടെ കടന്നുപോകുമ്ബോള്‍ ഒരാള്‍ക്ക് രണ്ടു വകുപ്പ് എന്തിനാണ് നല്‍കിയതെന്നും രേണുകാചാര്യ ചോദിച്ചു.
ബി.ബി.എം.പിയിലെ ആശുപത്രികളിലെ കിടക്ക അനുവദിക്കുന്നതിലെ അഴിമതിയുടെയും ചാമരാജ് നഗറില്‍ രോഗികള്‍ മരിച്ചതിലെയും ഉത്തരവാദിത്തവും സുധാകറിനാണ്. ബി.ജെ.പി നിങ്ങളെ ആശ്രയിച്ചല്ല കഴിയുന്നത്. കഴിവില്ലെങ്കില്‍ രാജിവെച്ച് മറ്റുള്ളവര്‍ക്ക് വഴിമാറണം. ജനങ്ങളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാറിനും പാര്‍ട്ടിക്കും മോശം പേര് ഉണ്ടാക്കരുതെന്നും രേണുകാചാര്യ തുറന്നടിച്ചു.
Post Your Comments