ഇടുക്കി : ഇടുക്കി ജില്ലയില്‍ ഇന്ന് 1117 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗബാധ സ്ഥിരീകരിച്ചു. 22.36 ആണ് പോസിറ്റിവിറ്റി നിരക്ക്. 1091 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് കൊറോണ വൈറസ് രോഗബാധ ഉണ്ടായിരിക്കുന്നത്. 11 പേരുടെ ഉറവിടം വ്യക്തമല്ല.
അന്യ സംസ്ഥാനത്ത് നിന്ന് എത്തിയ 12 പേർക്കും മൂന്ന് ആരോഗ്യ പ്രവർത്തകർക്കും കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 1117 രോഗികളിൽ ആന്റിജൻ- 538, ആർടിപിസിആർ-575, ട്രൂനാറ്റ്/ സിബിനാറ്റ് – 4 .391 പേർ കോവിഡ് രോഗമുക്തി നേടി.
Post Your Comments