COVID 19Latest NewsNewsIndia

മഹാരാഷ്ട്രയില്‍ 80,000ത്തിന് മുകളില്‍ കോവിഡ് രോഗികൾ

മുംബൈ: കൊറോണ വൈറസ് രോഗ വ്യാപനം അതി രൂക്ഷമായി തുടരുന്ന മഹാരാഷ്ട്രയില്‍ 80,000ത്തിന് മുകളില്‍ രോഗികള്‍. ഇവിടെത്തെ സ്ഥിതിഗതികൾ അതീവ രൂക്ഷമാണെന്നാണ് റിപ്പോര്‍ട്ട് ലഭിക്കുന്നത്. പൊതുജന ആരോഗ്യ വിഭാഗം പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

നിലവില്‍ ആറര ലക്ഷത്തിനടുത്താണ് കോവിഡ് ചികിത്സയിലുള്ള രോഗികളുടെ എണ്ണം ഉള്ളത്. ഇക്കഴിഞ്ഞ ദിവസം കോവിഡ് ചികിത്സയിലുള്ള രോഗികളുടെ എണ്ണം 6,53,870 ആയി ഉയർന്നു. നിലവില്‍ 2,30,955 കൊറോണ വൈറസ് രോഗികള്‍ വിവിധ ആശുപത്രികളിലായി കോവിഡ് ചികിത്സയിലുണ്ട്. പരിശോധനയില്‍ പോസിറ്റീവാണെന്ന് കണ്ടെത്തിയ രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്തവരും ഭാഗിക ലക്ഷണങ്ങളുള്ളവരും ക്വാറന്റൈന്‍ കേന്ദ്രങ്ങളില്‍ നിരീക്ഷണത്തിലാണ് ഉള്ളത്. ഇവരുടെ എണ്ണം 1,48,857 ആയിരിക്കുന്നു.

ആശുപത്രികളില്‍ കോവിഡ് ചികിത്സയില്‍ കഴിയുന്ന രോഗികളില്‍ 82,098 പേരാണ് അതീവ ഗുരുതരാവസ്ഥയിലുള്ളത്. ഇതില്‍ 25,265 പേര്‍ ഐസിയുവിലാണ് ഉള്ളത്. ഇതില്‍ 17,077 പേരാണ് ഓക്‌സിജന്‍ ബെഡുകളിലുള്ളത്. 8,288 പേര്‍ വെന്റിലേറ്ററുകളിലാണ്. ഐസിയുവിന് പുറത്ത് ഓക്‌സിജന്‍ ആവശ്യമുള്ള 56,733 രോഗികള്‍ ഉണ്ടെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button