തിരുവനന്തപുരം: സംസ്ഥാനത്തെ തട്ടുകടകൾക്ക് ലോക്ക് ഡൗൺ കാലത്ത് പ്രവർത്തിക്കാനനുമതിയില്ല. മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. വാഹന റിപ്പയർ വർക്ക് ഷോപ്പ് ആഴ്ച്ച അവസാനം 2 ദിവസം തുറക്കാം. ഹാർബർ ലേലം ഒഴിവാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ബാങ്കുകൾ പ്രവർത്തിക്കുന്നത് ഒന്നിടവിട്ട ദിവസമാക്കാം. തിങ്കൾ, ബുധൻ വെള്ളി എന്നീ ദിവസങ്ങളിൽ ബാങ്കുകൾക്ക് പ്രവർത്തിക്കാം. ചിട്ടിത്തവണ പിരിക്കാനും കടം നൽകിയ പണത്തിൻറെ മാസത്തവണവാങ്ങാനുമായി ധനകാര്യ സ്ഥാപനങ്ങളുടെ പ്രതിനിധികൾ വീടുകൾ സന്ദർശിക്കുന്നത് ശ്രദ്ധ
യിൽപ്പെട്ടിട്ടുണ്ട്. ഇത്തരം സന്ദർശനങ്ങൾ ലോക്ക് ഡൗൺ അവസാനിക്കുന്നതുവരെ ഒഴിവാക്കേണ്ടതാണ്.
ഹോട്ടലുകളിൽ രാവിലെ ഏഴു മണി മുതൽ രാത്രി 7.30 വരെ പാഴ്‌സൽ നൽകാം. രോഗികളുടെ കൂട്ടിരിപ്പുകാർക്ക് യാത്രയ്ക്ക് അനുമതിയുണ്ട്. അഭിഭാഷകർക്കും ഗുമസ്തർക്കും യാത്ര ചെയ്യാൻ അനുമതി നൽകിയിട്ടുണ്ട്.
അതിഥിത്തൊഴിലാളികളുടെ ജോലിയും വരുമാനവും നഷ്ടപ്പെടുത്തരുതെന്ന കണക്കുകൂട്ടലിലാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടരാന്‍ അനുമതി നല്‍കിയിട്ടുള്ളത്. അതിഥി തൊഴിലാളികള്‍ കോവിഡ് ബാധിതരല്ലെന്ന് ഉറപ്പാക്കി അവര്‍ക്ക് നിര്‍മ്മാണ സ്ഥലത്തു തന്നെ താമസ സൗകര്യവും ഭക്ഷണവും നല്‍കേണ്ട ബാധ്യത കരാറുകാരന് അല്ലെങ്കില്‍ കെട്ടിട ഉടമസ്ഥന് ഉണ്ട്. അതിനു സാധിക്കാത്തപക്ഷം അവര്‍ക്ക് യാത്രാ സൗകര്യം ഒരുക്കി നല്‍കേണ്ടതാണെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Post Your Comments