തിരുവനന്തപുരം: നാളെ മുതൽ മെയ് 19 വരെ എല്ലാ ആരാധനാലയങ്ങളും അടച്ചിടും. കോവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പുറപ്പെടുവിച്ച ലോക്ക് ഡൗൺ നിയന്ത്രണങ്ങളുടെ ഭാഗമായാണ് ആരാധനാലയങ്ങൾ അടച്ചിടുന്നത്.
ആരാധനാലയങ്ങളിൽ പെതുജനങ്ങളെ പ്രവേശിപ്പിക്കില്ലെന്ന് സർക്കാർ പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നു. പെരുന്നാൾ നിസ്‌കാരത്തിന് പ്രത്യേക അനുമതി നൽകിയിട്ടില്ല. ഇത്തവണയും വിശ്വാസികൾക്ക് പെരുന്നാൾ നിസ്‌കാരം വീട്ടിലാകാനാണ് സാധ്യത.
കോവിഡ് വൈറസ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിലാണ് സംസ്ഥാനത്ത് സർക്കാർ ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. നാളെ രാവിലെ ആറു മണി മുതൽ മെയ് 16 വരെയാണ് ലോക്ക് ഡൗൺ. കർശന നിയന്ത്രണങ്ങളിലൂടെ കോവിഡ് രോഗികളുടെ എണ്ണം നിയന്ത്രിക്കാമെന്നാണ് പ്രതീക്ഷിക്കുന്നത്.
Post Your Comments