കോഴിക്കോട്: എൽ ഡി എഫ് ന്റെ വിജയത്തെ അംഗീകരിക്കുന്നുവെന്ന് ആര്‍ എം പി നേതാവ് കെ കെ രമ. അത് ജനങ്ങള്‍ കൊടുത്ത അംഗീകാരമാണ്. അതിനെ വിലമതിക്കുന്നു. അവര്‍ നടത്തിയ രാഷ്ട്രീയ ഫാസിസത്തിന്‍റെ അംഗീകാരമോ അല്ലെങ്കില്‍ രാഷ്ട്രീയ ഫാസിസം ഇല്ല എന്നതിന്‍റെ സൂചനയോ അല്ല ഈ വിജയമെന്നും രമ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
Also Read:മാസ്ക് ഞാൻ എത്തിക്കാം ആവശ്യമുള്ളവർ പറയൂ ; എൻ 95 വാങ്ങാൻ പണമില്ലെന്ന് പറഞ്ഞ ആരാധകന് അശ്വിന്റെ മറുപടി
മഹാമാരിയുടെ കാലത്ത് സര്‍ക്കാര്‍ ചെയ്‌ത ജനസംരക്ഷണം നല്ല സര്‍ക്കാര്‍ എന്ന തോന്നലുണ്ടാക്കാന്‍ സഹായിച്ചിട്ടുണ്ട്. ഒന്നര വര്‍ഷം മുഖ്യമന്ത്രി മീഡിയയുടെ മുന്നില്‍ വന്ന് സംസാരിക്കുമ്ബോള്‍ സ്വാഭാവികമായും ഭരിക്കുന്ന ആളുകള്‍ക്ക് കിട്ടുന്ന സ്വീകാര്യതയാണ് ഇതെന്നും രമ പറഞ്ഞു.
പി ആര്‍ വര്‍ക്കിലൂടെ കെട്ടിപ്പൊക്കിയ ഇമേജാണ് സര്‍ക്കാരിനുളളത്.തൊഴിലില്ലാത്ത ചെറുപ്പക്കാരുടെ പ്രശ്‌നങ്ങളോ വലിയ അഴിമതികളോ തിരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യപ്പെട്ടില്ല. ബി ജെ പി അഞ്ച് മുതല്‍ പത്ത് വരെ സീറ്റ് നേടും എന്ന തോന്നലുണ്ടായിരുന്നു. അതിന് ഇടയാവരുത് എന്ന് മുസ്ലീം വിഭാഗങ്ങളുടെ ഇടയില്‍ വ്യാപകമായി പ്രചരിപ്പിക്കാന്‍ എല്‍ ഡി എഫിന് കഴിഞ്ഞു. ആ ന്യൂനപക്ഷ വോട്ടുകള്‍ കേന്ദ്രീകരിക്കാന്‍ അവര്‍ക്കായെന്നും രമ പറയുന്നു.
പിണറായി വിജയന്‍ വലിയ ധാര്‍ഷ്ട്യമുളള ഭരണാധികാരിയായും ധിക്കാരമുളള ഭരണാധികാരിയായും ആയിട്ടാണ് തനിക്ക് പലപ്പോഴും തോന്നിയിട്ടുളളത്. അതിനുളള പ്രധാന കാരണം ടി പിയുടെ കൊലപാതകമാണ്. മരിച്ച ഒരു വ്യക്തിയെ കുലംകുത്തി കുലംകുത്തി തന്നെയാണ് എന്ന് മരണശേഷവും ഒരു വ്യക്തിക്ക് പറയാന്‍ കഴിയുന്നത് അയാള്‍ അങ്ങേയറ്റത്തെ ഫാസ്റ്റിസ് ആയതുകൊണ്ടാണ്. മനുഷ്യത്വ മനസില്ലാത്തതുകൊണ്ടാണെന്നും അവര്‍ ആരോപിച്ചു.
Post Your Comments