കണ്ണൂര്‍: ടി പി ചന്ദ്രശേഖരന്‍ വധത്തിന്‍ സിപിഎമ്മിന് പങ്കില്ലെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍. യുഡിഎഫ് സര്‍ക്കാര്‍ നേതാക്കളെ വേട്ടയാടാന്‍ കേസിനെ ഉപയോഗിച്ചുവെന്ന് അദ്ദേഹം ആരോപിച്ചു. പി മോഹനെ വെറുതെ വിട്ടത് കോടതി ശരിവെച്ചത് പാര്‍ട്ടിക്ക് പങ്കില്ലെന്നതിന് തെളിവാണെന്നും എം.വി ജയരാജന്‍ പറഞ്ഞു.
Read Also: കേരളത്തില്‍ താപനില ഉയരുന്നു, സൂര്യാഘാതത്തിന്റെ ഈ ലക്ഷണങ്ങള്‍ വളരെയധികം ശ്രദ്ധിക്കുക
സ്ഥാനാര്‍ഥിയെ തീരുമാനിക്കുന്നത് പാര്‍ട്ടി നേതൃത്വമാണ്. സ്ഥാനാര്‍ഥിയായി പേരുകള്‍ പലതും വരുമെന്നും പാര്‍ട്ടി ഏല്‍പ്പിക്കുന്ന ചുമതല അച്ചടക്കമുള്ള പ്രവര്‍ത്തകനെന്ന നിലയില്‍ ഏറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ടിപി വധക്കേസ് പ്രതികളുടെ അപ്പീലിലെ ഹൈക്കോടതി വിധി സ്വാഗതം ചെയ്യുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ പറഞ്ഞിരുന്നു.
Post Your Comments