COVID 19Latest NewsKeralaNews

രാജ്യത്തിന് മാതൃകമായ കോഴിക്കോട് നഗരസഭയുടെ സാമൂഹിക അടുക്കളക്ക് ദേശീയ അംഗീകാരം

കോഴിക്കോട്: രാജ്യത്തിനു തന്നെ മാതൃകമായ ലോക്ഡൗൺ സമയത്തെ കോഴിക്കോട് നഗരസഭയുടെ സാമൂഹിക അടുക്കളക്ക് ദേശീയ അംഗീകാരം. സംസ്ഥാനത്ത് നടത്തിയ കമ്മ്യൂണിറ്റി കിച്ചണിൽ നിന്നും വ്യത്യസ്തമായി പൊതുജന പങ്കാളിത്തത്തോടെയാണ് കോഴിക്കോട് പദ്ധതി നടപ്പിലാക്കിയത്. അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയരായ സ്ക്കോച്ച് ഇന്റർനാഷണൽ എൻ.ജി.ഒ നൽകുന്ന അവാർഡാണ് കോഴിക്കോട് നഗരസഭയുടെ സാമൂഹിക അടുക്കളയ്ക്ക് ലഭിച്ചത്. സിൽവർ അവാർഡാണ് കോഴിക്കോട് നഗരസഭക്ക് ലഭിച്ചിരിക്കുന്നത്.

Read Also : ആര്‍.എസ്​.എസിനെ ഇനിയും വളരാൻ അനുവദിച്ചുകൂടാ : രമേശ് ചെന്നിത്തല 

ലോക്ഡൗൺ നിത്യവരുമാനക്കാരായ ഒരു വിഭാഗത്തിന്റെ ഉപജീവനമാർഗ്ഗം തടഞ്ഞ് പട്ടിണിയിലേക്ക് നീങ്ങുമെന്ന് കണ്ടപ്പോൾ സംസ്ഥാന സർക്കാർ അംഗീകരിച്ച പദ്ധതിയാണ് സാമൂഹിക അടുക്കള എന്നത്. കോർപ്പറേഷൻ പരിധിയിൽ 12 അടുക്കളകളിലൂടെ 45 ദിവസം 5.5 ലക്ഷം പേർക്കാണ് രണ്ട് നേരത്തെ ഭക്ഷണം പാചകം ചെയ്ത് എത്തിച്ചിരുന്നത്. ഇതിനാവശ്യമായ മുഴുവൻ തുകയും പൊതുജനങ്ങളും സ്ഥാപനങ്ങളും സന്നദ്ധ സംഘടനകളും സ്പോൺസർ ചെയ്യുകയായിരുന്നു.

സംസ്ഥാനത്ത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ കോടികൾ ചെലവഴിച്ചാണ് ഈ പദ്ധതി നടപ്പിലാക്കിയത്. രാജ്യത്തെ 1000 സ്ഥാപനങ്ങളിൽ നിന്നുള്ള നോമിനേഷനുകളിൽ നിന്നാണ് കോഴിക്കോട് നഗരസഭയെ ഈ അംഗീകാരത്തിനായി തെരഞ്ഞെടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button