Latest NewsKeralaNews

ലോക്ക് ഡൗൺ; ആരോഗ്യ സർവ്വകലാശാല എല്ലാ പരീക്ഷകളും മാറ്റിവെച്ചു

തിരുവനന്തപുരം: കേരള ആരോഗ്യ സർവകലാശാല എല്ലാ പരീക്ഷകളും മാറ്റിവെച്ചു. സംസ്ഥാനത്ത് കോവിഡ് വൈറസ് വ്യാപനം വർധിക്കുന്നതിനാൽ മെയ് 8 മുതൽ 16 വരെ ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ആരോഗ്യ സർവ്വകലാശാലയുടെ തീരുമാനം.

Read Also: ലോക്ക് ഡൗണിന് ഇനി മണിക്കൂറുകള്‍ മാത്രം; നാട്ടിലേയ്ക്ക് മടങ്ങാനായി അതിര്‍ത്തികളില്‍ ആളുകളുടെ തിരക്ക്

മെയ് ഏഴു മുതൽ 18 വരെ നടത്താനിരുന്ന പരീക്ഷകളാണ് മാറ്റിവെച്ചിരിക്കുന്നത്. മെയ് 19 മുതൽ പരീക്ഷകൾ പുനരാരംഭിക്കുമെന്നും പുതുക്കിയ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുമെന്നും പരീക്ഷാ കൺട്രോളർ അറിയിച്ചു.

മെയ് 8 രാവിലെ ആറു മണി മുതൽ മെയ് 16 വരെയാണ് സംസ്ഥാനത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. അത്യാവശ്യ കാര്യങ്ങൾക്ക് മാത്രമാണ് പുറത്തിറങ്ങാനനുമതി നൽകിയിരിക്കുന്നത്. അനാവശ്യ കാര്യങ്ങൾക്കായി പുറത്തിറങ്ങുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും.

Read Also: നിയമസഭാ തെരഞ്ഞെടുപ്പ്; കേരളത്തിന്റെ വിജയം കൂട്ടായ്മയുടേത്; പിണറായി വിജയന്റെ മാത്രം ജയമായി ചുരുക്കാൻ ശ്രമമെന്ന് സിപിഎം

shortlink

Related Articles

Post Your Comments

Related Articles


Back to top button