മുംബൈ: മഹാരാഷ്ട്രയില്‍ മാറ്റമില്ലാതെ കൊറോണ വൈറസ് രോഗ വ്യാപനം തടരുന്നു. പ്രതിദിന കൊറോണ വൈറസ് രോഗ ബാധിതരുടെ എണ്ണം ഇന്നും അര ലക്ഷത്തിന് മുകളില്‍ എത്തിയിരിക്കുന്നു . ഇന്നലെത്തെ അപേക്ഷിച്ച് ഇന്ന് രോഗ മുക്തരുടെ എണ്ണത്തിലും വലിയ കുറവ് രേഖപ്പെടുത്തിയിരിക്കുന്നു.
സംസ്ഥാനത്ത് ഇന്ന് 54,022 പേര്‍ക്കാണ് കൊറോണ വൈറസ് രോഗബാധ സ്ഥിരീകരിച്ചത്. ഇന്നലെ രോഗികളേക്കാള്‍ രോഗ മുക്തരുടെ എണ്ണത്തില്‍ കുറവുണ്ടായിരുന്നു. എന്നാല്‍ അതേസമയം ഇന്ന് രോഗ മുക്തരുടെ എണ്ണത്തിലും കുറവ് രേഖപ്പെടുത്തിയത് ആശങ്ക നല്‍കുന്നു. ഇന്ന് 898 പേരാണ് കോവിഡ് മരിച്ചത്.
ഇന്ന് 37,386 പേര്‍ക്ക് മാത്രമാണ് രോഗ മുക്തി. ഇന്നലെ 63,842 പേര്‍ക്ക് രോഗ മുക്തിയുണ്ടായിരുന്നു. സംസ്ഥാനത്തെ ആകെ കോവിഡ് കേസുകള്‍ 49,96,758. ഇതുവരെയായി 42,65,326 പേര്‍ക്കാണ് രോഗ മുക്തി. ആകെ മരണം 74,413 ആയി ഉയർന്നു. നിലവില്‍ സംസ്ഥാനത്ത് 6,54,788 പേരാണ് കോവിഡ് ചികിത്സയിലുള്ളത്.
കര്‍ണാടകയിലും സ്ഥിതി രൂക്ഷമായി തന്നെ തുടരുകയാണ്. ഇന്ന് 48,781 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 592 പേര്‍ മരിച്ചു. ഉത്തര്‍പ്രദേശില്‍ 28,076 പേര്‍ക്കും തമിഴ്‌നാട്ടില്‍ 26,465 പേര്‍ക്കും ഇന്ന് രോഗം ബാധിച്ചു.
Post Your Comments