Latest NewsKeralaNews

കോവിഡ് രോ​ഗികൾക്ക് ഇനി റെയില്‍വേ കോച്ചുകള്‍; ആവശ്യം ഉന്നയിച്ച് കേരളം

സംസ്ഥാനത്ത് നിലവില്‍ കൊവിഡ് രോ​ഗികളെ താമസിപ്പിക്കുന്നതിനും മറ്റും ഹോസ്റ്റലുകളും ലോഡ്ജുകളും ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനം വന്നിട്ടുണ്ട്.

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായിരിക്കെ ചികിത്സാ സൗകര്യങ്ങള്‍ തികയില്ലെന്ന ആശങ്കയെ തുടര്‍ന്ന് കേരളം റെയില്‍വേ കോച്ചുകള്‍ തേടുന്നു. കൊവിഡ് രോ​ഗികളെ മാറ്റിപാര്‍പ്പിക്കാനും ചികിത്സ നല്‍കുന്നതിനുമായി നിലവിലുള്ള സൗകര്യങ്ങള്‍ തികയാതെ വന്നേക്കും എന്ന ആശങ്കയെ തുടര്‍ന്നാണ് ഇത്. സംസ്ഥാന സര്‍ക്കാര്‍ ഇതുസംബന്ധിച്ച നീക്കം തുടങ്ങിയതായാണ് വിവരം.

Read Also: പ്രചാരണത്തില്‍ അലംഭാവം; മന്ത്രിയുടെ ബൂത്തില്‍ സിപിഐക്ക് വോട്ട് കുറഞ്ഞു; സെക്രട്ടറിക്ക് സസ്‌പെന്‍ഷന്‍

എന്നാൽ കോച്ചുകള്‍ കിട്ടുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പ്രതിനിധികള്‍ റെയില്‍വേ അധികൃതരുമായി പ്രാഥമിക ചര്‍ച്ചകള്‍ നടത്തി. നാലായിരം ഐസൊലേഷന്‍ കോച്ചുകളാണ് റെയില്‍വേ തയ്യാറായിരിക്കുന്നത്. ഇതുവഴി 64,000 കിടക്കകള്‍ രാജ്യത്തിന് ലഭിക്കും. ഇതില്‍ നിന്ന് കേരളത്തിന് ആവശ്യമായ കോച്ചുകള്‍ എത്തിക്കാനാണ് ശ്രമം. സംസ്ഥാനത്ത് നിലവില്‍ കൊവിഡ് രോ​ഗികളെ താമസിപ്പിക്കുന്നതിനും മറ്റും ഹോസ്റ്റലുകളും ലോഡ്ജുകളും ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനം വന്നിട്ടുണ്ട്. കെ ടി ഡി സിയുടെ ഹോട്ടലുകളും ഇതിനായി ഏറ്റെടുക്കും. റെയില്‍വേയുമായുളള ചര്‍ച്ച എത്രയും വേഗം പൂര്‍ത്തിയാക്കി നടപടിക്രമങ്ങള്‍ ആരംഭിക്കാനാണ് സര്‍ക്കാര്‍ പദ്ധതിയിട്ടിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button