Latest NewsNewsInternational

ജര്‍മ്മനിയില്‍ കോവിഡിന്റെ മൂന്നാം തരംഗം അവസാനിക്കുന്നു; നിയന്ത്രണങ്ങള്‍ നീക്കുമ്പോള്‍ ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി

മൂന്നാം തരംഗത്തില്‍ കോവിഡ് വൈറസിന്റെ ബ്രിട്ടീഷ് വകഭേദമാണ് ജര്‍മ്മനിയില്‍ പടര്‍ന്നത്

ബെര്‍ലിന്‍: ജര്‍മ്മനിയില്‍ കോവിഡിന്റെ മൂന്നാം തരംഗം അവസാനിക്കുകയാണെന്ന് ആരോഗ്യമന്ത്രി ജെന്‍സ് സ്പാന്‍. രോഗവ്യാപന നിരക്ക് കുറയുകയാണെന്ന് അദ്ദേഹം അറിയിച്ചു. മൂന്നാം തരംഗത്തില്‍ കോവിഡ് വൈറസിന്റെ ബ്രിട്ടീഷ് വകഭേദമാണ് ജര്‍മ്മനിയില്‍ പടര്‍ന്നത്.

Also Read: കേരളത്തില്‍ ഈ മാസം 11 വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

രോഗവ്യാപനം കുറയുന്നുണ്ടെങ്കിലും എല്ലായിടത്തും ഒരേ നിരക്കില്‍ കുറയുന്നില്ല. അതിനാല്‍ നിയന്ത്രണങ്ങള്‍ വേഗത്തില്‍ നീക്കം ചെയ്യുമ്പോള്‍ ജാഗ്രത പാലിക്കണമെന്ന് ജെന്‍സ് സ്പാന്‍ ഓര്‍മ്മിപ്പിച്ചു. നിയന്ത്രണങ്ങള്‍ നീക്കുന്നത് വൈറസിനെ വീണ്ടും സഹായിക്കുകയാണ് ചെയ്യുന്നത്. അതിനാല്‍ എല്ലാവരും കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം വ്യക്തമാക്കി.

പൂര്‍ണമായും വാക്‌സിന്‍ എടുത്തവര്‍ക്കും കോവിഡില്‍ നിന്ന് മുക്തരായവര്‍ക്കും നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കുന്നതിന് പാര്‍ലമെന്റിന്റെ ഉപരിസഭ അംഗീകാരം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 28,485 പേര്‍ക്കാണ് ജര്‍മ്മനിയില്‍ കോവിഡ് സ്ഥിരീകരിച്ചത്. രണ്ടാഴ്ച മുന്‍പ് ഇത് 27,543 ആയിരുന്നു. തുടക്കത്തിലെ മെല്ലെപ്പോക്കിന് ശേഷം ഏപ്രില്‍ അവസാനത്തോടെ രാജ്യത്ത് വാക്‌സിനേഷന്‍ നടപടികളും വേഗത്തിലായിട്ടുണ്ട്. ആകെ ജനസംഖ്യയിലെ 31.5 ശതമാനം ആളുകള്‍ വാക്‌സിന്റെ ഒരു ഡോസ് എങ്കിലും സ്വീകരിച്ചിട്ടുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button