കൊല്ലം: വാക്‌സിനേഷന്‍ സ്വീകരിച്ചതായി കാട്ടി ഫെയ്‌സ്‌ബുക്ക് പോസ്‌റ്റിട്ട യുവജന കമ്മിഷന്‍ അധ്യക്ഷ ചിന്താ ജെറോമിനെതിരേ നടപടിക്കു മുഖ്യമന്ത്രിയുടെ നിര്‍ദേശം. 18-45 വയസ് വിഭാഗത്തിലുള്ളവര്‍ക്ക് സംസ്‌ഥാനത്ത് വാക്‌സിനേഷന്‍ നല്‍കി തുടങ്ങിയിട്ടില്ല.
എന്നാല്‍ നാല്‍പതിന് താഴെ പ്രായമുള്ള ചിന്താ ജെറോം വാക്‌സിന്‍ എടുത്തുവെന്ന ഫെയ്‌സ്‌ബുക്ക് പോസ്‌റ്റിനെത്തുടര്‍ന്ന് വിവാദമുയരുകയായിരുന്നു. വിവാദത്തിലെ കമന്റുകളും ഫേസ്ബുക് പോസ്റ്റുകളും വലിയ ചർച്ചയായിരുന്നു.
Also Read:കോവിഡിനിടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നഴ്സുമാരുടെ പ്രതിഷേധം
വിവാദത്തെത്തുടര്‍ന്ന് കൊല്ലത്തെ അഭിഭാഷകനായ ബോറിസ് പോള്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. ഉചിതമായ നടപടിയെടുക്കാനുള്ള നിര്‍ദേശവുമായി പരാതി ആരോഗ്യ കുടുംബക്ഷേമ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് അയച്ചിട്ടുണ്ട്.
Post Your Comments