തിരുവനന്തപുരം: കോവിഡ് വൈറസ് വ്യാപനത്തിന്റെ രണ്ടാം തരംഗം വർധിക്കുന്ന സാഹചര്യത്തിൽ വീടുകൾക്കുള്ളിൽ കർശന ജാഗ്രത പുലർത്തണമെന്ന് ആരോഗ്യ വിദഗ്ധർ. ജാഗ്രത പുലർത്തിയില്ലെങ്കിൽ രോഗ വ്യാപന കേന്ദ്രങ്ങളായി വീടുകൾ മാറുമെന്നാണ് വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്.
Read Also: ഐപിഎൽ നടത്തിയില്ലെങ്കിൽ ബിസിസിഐയ്ക്ക് നഷ്ടം കോടികൾ: സൗരവ് ഗാംഗുലി
വീടുകൾക്കുള്ളിൽ രോഗ ബാധ ഉണ്ടാകാൻ ഇടയുള്ള സാഹചര്യം കുറയ്ക്കണമെന്നും അതീവ ശ്രദ്ധ പുലർത്തണമെന്നുമാണ് നിർദ്ദേശം. വീടുകൾക്കുള്ളിലും മാസ്‌ക് ധരിക്കുന്നത് രോഗബാധ നിയന്ത്രിക്കാൻ സഹായിക്കും. ഇനി അതായിക്കണം എല്ലാവരുടെയും ലക്ഷ്യമെന്നും ആരോഗ്യ വിദഗ്ധർ നിർദ്ദേശിച്ചു.
വീടുകൾക്കുള്ളിലും എല്ലാവരും മാസ്‌ക് ധരിക്കണമെന്ന് നേരത്തെ നീതി ആയോഗ് നിർദ്ദേശം നൽകിയിരുന്നു. കോവിഡ് വൈറസ് വ്യാപനത്തിന്റെ രണ്ടാം തരംഗം അതീവ ഗുരുതരമാണെന്നും നീതി ആയോഗ് വ്യക്തമാക്കിയിരുന്നു.
Post Your Comments