തിരുവനന്തപുരം: പുന്നപ്രയിൽ കോവിഡ് രോഗിയെ ബൈക്കിൽ ആശുപത്രിയിൽ എത്തിച്ചവർക്ക് അഭിനന്ദനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വാർത്താ സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സമയോചിതമായി ഉണർന്ന് പ്രവർത്തിച്ചവർക്ക് അഭിനന്ദനം അറിയിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സംഭവത്തെ മറ്റൊരു രീതിയിൽ ചിത്രീകരിക്കാനുള്ള ശ്രമം നടക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
കോവിഡ് രോഗികളെ പാർപ്പിക്കുന്ന പുന്നപ്രയിലെ പോളിടെക്‌നിക് ഹോസ്റ്റലിൽ നിന്നാണ് കോവിഡ് രോഗിയെ രണ്ടു പേർ ചേർന്ന് ബൈക്കിൽ ആശുപത്രിയിലെത്തിച്ചത്.
ശ്വാസതടസം നേരിട്ട രോഗിയെയാണ് ആംബുലൻസ് എത്താൻ വൈകിയതിനെ തുടർന്ന് ബൈക്കിൽ ആശുപത്രിയിൽ കൊണ്ടു പോയത്. കേന്ദ്രത്തിൽ ഭക്ഷണം എത്തിക്കുന്ന സന്നദ്ധ പ്രവർത്തകരായ രണ്ടു ചെറുപ്പക്കാരാണ് രോഗിയെ ആലപ്പുഴ മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോയത്. സംഭവത്തിന് പിന്നാലെ ആരോഗ്യ വകുപ്പിനെതിരെ വ്യാപക വിമർശനമാണ് ഉയർന്നിരുന്നത്.
Read Also: രാജ്യത്ത് കോവിഡ് മൂന്നാം തരംഗത്തെ തടയാന്‍ കഴിയുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം
Post Your Comments