KeralaLatest NewsNews

പരാജയം വിലയിരുത്താൻ ബിജെപി സംസ്ഥാന നേതാക്കൾ താഴേ തട്ടിലേക്കിറങ്ങുന്നു

തോൽവിയുടെ പശ്ചാത്തലത്തിലുള്ള കെ സുരേന്ദ്രന്റെ രാജി സന്നദ്ധത കേന്ദ്ര നേതൃത്വം തള്ളി.

തിരുവനന്തപുരം: സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പിലെ പരാജയം വിലയിരുത്താൻ ബിജെപി സംസ്ഥാന നേതാക്കൾ താഴേ തട്ടിലേക്കിറങ്ങുന്നു. ബൂത്ത്, മണ്ഡലം തലങ്ങളിൽ സംസ്ഥാന നേതാക്കൾ നേരിട്ടെത്തി പരിശോധന നടത്തും. ഓൺലൈനായി ചേർന്ന ഭാരവാഹി യോഗമാണ് തീരുമാനം എടുത്തത്. തോൽവിയുടെ പശ്ചാത്തലത്തിലുള്ള കെ സുരേന്ദ്രന്റെ രാജി സന്നദ്ധത കേന്ദ്ര നേതൃത്വം തള്ളി.

Read Also: ഇനി വി​ട്ടു​വീ​ഴ്​​ച​യില്ല…സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ അ​ഭ്യൂ​ഹം പ്ര​ച​രി​പ്പി​ക്ക​രു​ത്; താക്കീതുമായി അ​മീ​ര്‍

സ്ഥാനാർത്ഥി നിർണയത്തിൽ വീഴ്ച പറ്റിയോയെന്നും സ്വർണക്കടത്തിൽ ഉൾപ്പെടെ കേന്ദ്ര ഏജൻസികളുടെ അന്വേഷണം വഴിമുട്ടിയത് തിരിച്ചടിയായി തുടങ്ങിയ വിമർശനങ്ങൾ യോഗത്തിൽ ഉയർന്നു. സംസ്ഥാന അധ്യക്ഷൻ ഹെലികോപ്റ്ററിൽ യാത്ര ചെയ്ത് പ്രചാരണം നടത്തിയതിലും വിമർശനമുണ്ടായി. അതേസമയം പി.കെ.കൃഷ്ണദാസ്, ശോഭ സുരേന്ദ്രൻ, എ.എൻ രാധാകൃഷ്ണൻ എന്നിവരടക്കം ഒരു വിഭാഗം നേതാക്കൾ യോഗത്തിൽ നിന്ന് വിട്ടുനിന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button